Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം മണ്ഡലത്തിലെ കെയർ & ഷെയർ എന്ന പദ്ധതി.എം. മുകേഷ് എം.എൽ.എ

02 May 2024 14:46 IST

R mohandas

Share News :

കൊല്ലം:കലാകാരനായ ജനപ്രതിനിധിക്ക് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി എന്ത് ചെയ്യാൻ കഴിയും...അത് ഞാൻ കഴിഞ്ഞ ഏഴര വർഷക്കാലം കൊണ്ട് കൊല്ലം മണ്ഡലത്തിൽ കെയർ & ഷെയർ എന്ന പദ്ധതിയിലൂടെ കാണിച്ചു കൊടുത്തിട്ടുണ്ട്.


ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ഇതുവരെ രണ്ട് കോടിയോളം രൂപയുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അഞ്ചാലുംമൂട് ഓൾഡേജ് ഹോമിലെ വൃദ്ധ മാതാപിതാക്കൾക്ക് കുളിക്കുന്നതിനായി വാട്ടർ ഹീറ്റർ, അഞ്ചാലുംമൂട് ആഫ്റ്റർ കെയർ ഹോമിലെ കുട്ടികൾക്ക് വിനോദത്തിനായി 56 ഇഞ്ച് ടിവി, സബ് കളക്ടർ ഓഫീസിൽ വരുന്ന പുറത്തുനിന്നുള്ളവർക്ക് ഇരിക്കുന്നതിനായി എയർപോർട്ട് ചെയറുകൾ, ജില്ലാ ആശുപത്രിയിൽ വരുന്നവർക്ക് ഇരിക്കുന്നതിനായി എയർപോർട്ട് ചെയറുകൾ, താലൂക്ക് ഓഫീസിലെ പുതിയ കെട്ടിടത്തിൽ വരുന്നവർക്ക് ഇരിക്കുന്നതിനായി എയർപോർട്ട് ചെയറുകൾ, വാട്ടർ പ്യൂരിഫയർ, ടിവി, ഇൻഫർമേഷൻ ബോർഡ്, കെഎസ്ആർടിസി ബസ്റ്റാൻഡിൽ വരുന്നവർക്ക് കുടിക്കുന്നതിനായി വാട്ടർ പ്യൂരിഫയർ, വാടിയെ മലർവാടി ആക്കുക എന്ന ക്യാപ്ഷനോടുകൂടി വാടി നിവാസികൾക്ക് വീട്ടിലെ മാലിന്യം ശേഖരിച്ച് വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നതിനായി ബക്കറ്റുകൾ വാങ്ങി നൽകി, കൊല്ലം നിയോജകമണ്ഡലത്തിലെ 23 റസിഡൻസ് അസോസിയേഷനുകൾക്ക് പ്ലാസ്റ്റിക്കിനെ അകറ്റി നിർത്തുന്നതിന്  അവരുടെ നഗറുകൾക്കുള്ളിൽ നടക്കുന്ന പരിപാടികൾക്ക് ഉപയോഗിക്കുന്നതിനായി ഓരോ നഗറിനും 300 സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസും വാങ്ങി നൽകി, പുതിയതായി ഭവനം നിർമ്മിച്ചു നൽകിയ ക്യുഎസ്എസ് കോളനിയിലെ 117 കുടുംബങ്ങൾക്ക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ബക്കറ്റ് വാങ്ങി നൽകി, ടൗൺ യുപിഎസ് സ്കൂളിൽ പുസ്തകങ്ങൾ വെക്കുന്നതിനായി ഓരോ ക്ലാസ് മുറികൾക്കും സെൽഫ് വാങ്ങി നൽകി, 9 സാംസ്കാരിക കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നതിനായി 50 വീതം കസേരകൾ വാങ്ങി നൽകി. മരണ വീടുകളിലും മറ്റ് സാധാരണ കുടുംബങ്ങളിലും അത്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി 18 സാംസ്കാരിക കേന്ദ്രങ്ങൾക്ക് കസേരകളും ടാർപ്പയും ട്യൂബ് സെറ്റ് വാങ്ങി നൽകി,

 2016 മുതൽ കോവിഡിന്റെ ഒരു വർഷം ഒഴിച്ച് എല്ലാവർഷവും കൊല്ലം നിയോജക മണ്ഡലത്തിലെ എസ്എസ്എൽസിക്കും പ്ലസ് ടു വിനും ഫുൾ എ പ്ലസ് വാങ്ങിയ മുഴുവൻ വിദ്യാർഥി വിദ്യാർഥിനികൾക്കും "എം മുകേഷ് എംഎൽഎ മെറിറ്റ് അവാർഡും" ഗിഫ്റ്റുകളും വാങ്ങി നൽകി.

Follow us on :

Tags:

More in Related News