Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജര്‍മന്‍ പൗരനെന്ന രാഹുലിന്റെ വാദം നുണ; അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം

18 May 2024 12:17 IST

Shafeek cn

Share News :

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ ജര്‍മന്‍ പൗരനെന്നത് നുണയെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തും. കേസുമായി ബന്ധപ്പെട്ട് പ്രതി രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി ഇന്നും രേഖപ്പെടുത്തില്ല.


ഇന്നലെ നോട്ടീസ് നല്‍കിയെങ്കിലും ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായില്ല. അമ്മയ്ക്ക് അസുഖമാണെന്നും ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ലെന്നും ഇരുവരും പൊലിസിനെ അറിയിച്ചു. ഗാര്‍ഹിക പീഡനത്തില്‍ അമ്മയ്ക്കും രാഹുലിന്റെ സഹോദരിക്കുമെതിരെ നിലവില്‍ പരാതിക്കാരി മൊഴി നല്‍കിയിട്ടില്ല. അതിനാല്‍ രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് ജാമ്യം കിട്ടാവുന്ന വകുപ്പ് പ്രകാരം ഇരുവര്‍ക്കും എതിരെയും കേസ് എടുത്തേക്കും.


അതേസമയം ജര്‍മനിയില്‍ ഉള്ള രാഹുലിനെ തിരികെ നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയം വഴി ഇന്റര്‍പോളിനെ സമീപിച്ച് നിയമ നടപടികള്‍ വേഗത്തില്‍ ആക്കാനാണ് ശ്രമം. രാഹുലിനെ നാട്ടില്‍ എത്തിക്കുന്നത് വൈകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

Follow us on :

More in Related News