Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആപ്പാഞ്ചിറ ചെറുശ്ശേരിയിൽ വിപിൻ്റെ ഉടമസ്ഥതയിലുള്ള ചെറുശ്ശേരി രാജ ചരിഞ്ഞു

18 Oct 2024 19:51 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: ഗജരാജന്‍ ചെറുശേരി രാജ ചരിഞ്ഞു. കൊമ്പന്റെ അകാല വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. കടുത്തുരുത്തി വെള്ളാശേരി ചെറുശ്ശേരി വീട്ടില്‍ സി.വി. വിപിന്റെ ഉടമസ്ഥതയിലുള്ളതാണ് കൊമ്പന്‍. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് രാജ കുഴഞ്ഞുവീണ് മരിച്ചത്. വെള്ളിയാഴ്ച വിപിന്റെ പറമ്പിലൂടെ നടക്കുന്നതിനിടെ രാജ പെട്ടന്ന് കുഴഞ്ഞുവീഴുകയായിരുന്നു. നാല്‍പ്പത്തെട്ട് വയസായിരുന്നു പ്രായം. കോട്ടയത്തുനിന്നെത്തിയ ആന ചികിത്സകന്‍ ഡോ. ശശീന്ദ്ര ദേവ് സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ. ശനിയാഴ്ച ഫോറസ്റ്റ് സംഘമെത്തിയെ ശേഷമേ സംസ്‌കാരം നടക്കും. വൈക്കം, ഉദയനാപുരം, കടുത്തുരുത്തി തളിയില്‍ തുടങ്ങിയ ക്ഷേത്രങ്ങളിലും തൃശൂര്‍ പൂരത്തിനും ആനയെ എഴുന്നള്ളിച്ചിട്ടുണ്ട്. ശാന്തശീലക്കാരായിരുന്ന രാജയുടെ വിയോഗം നാട്ടുകാരെയും ആനപ്രേമികളെയും കണ്ണീരിലാഴ്ത്തി. ജനപ്രതിനിധികളടക്കം നിരവധിപേര്‍ രാജയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വിപിന്റെ വീട്ടിലെത്തി. 15 വര്‍ഷം മുമ്പാണ് ആനപ്രേമിയായ വിപിന്‍ ഗജരാജനായ ചെറുശേരി രാജയെ സ്വന്തമാക്കിയത്.

Follow us on :

More in Related News