Tue Dec 12, 2023 10:56 PM 1ST

Location  

Sign In

79-ാം സ്വാതന്ത്ര്യ ദിനം ജില്ലയിൽ സമുചിതമായി ആഘോഷിച്ചു

15 Aug 2025 17:52 IST

Jithu Vijay

Share News :

മലപ്പുറം : രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനവും വോട്ടർ പട്ടികയും അട്ടിമറിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന്

റവന്യൂ - ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.


ഇന്ത്യ മറ്റു ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയാകുന്നത് ജനാധിപത്യ സംവിധാനത്തിന്റെ ശക്തമായ അടിത്തറയിലാണ്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യവും കുറ്റമറ്റതും നീതിപൂര്‍വ്വകവുമായിരിക്കണമെന്നത് ഭരണഘടനയില്‍ അനുശാസിക്കുന്നുണ്ട്. ജനാധിപത്യത്തെ ശാക്തീകരിക്കുന്ന മഹത്തായ പ്രക്രിയയാണത്. എന്നാല്‍, വോട്ടര്‍പട്ടികയില്‍ തന്നെ അട്ടിമറികള്‍ നടത്താനും വ്യാജ തിരിച്ചറിയില്‍ രേഖകള്‍ ചമച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയെ വികലമാക്കാനും ശ്രമിക്കുന്നവര്‍ ആത്യന്തികമായി വെല്ലുവിളിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെയും മഹത്തായ ഭരണഘടനയെയും പവിത്രമായ ദേശീയതയെയുമാണ്. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഭരണഘടനയെ അട്ടിമറിക്കാമെന്നും തെരഞ്ഞെടുപ്പ് സംവിധാനത്തെ തന്നെ അട്ടമറിക്കാമെന്നുമുള്ള വ്യാമോഹം ഇന്ത്യയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഒട്ടും സ്വീകാര്യമല്ലെന്നും അത് അനുവദിച്ചുകൊടുക്കാനും കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Follow us on :

More in Related News