Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2024 19:25 IST
Share News :
കോട്ടയം: കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന. പ്രൈവറ്റ് ബസ്റ്റാൻഡിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ സ്വകാര്യ ബസുകളിലെ വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലും ജിപിഎസ് റീചാർജ് ചെയ്യാത്തതുമായ വാഹനങ്ങൾ കുടുങ്ങി. കോട്ടയം എൻഫോഴ്സ്മെന്റ്ആർ ടി ഒ.സി ശ്യാമിൻ്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. 25 സ്വകാര്യ ബസ്സുകൾ പരിശോധിച്ചതിൽ ആറു വാഹനങ്ങൾക്ക് സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിൽ കണ്ടെത്തി. ഈ വാഹനങ്ങൾ സ്പീഡ് ഗവർണർ ഘടിപ്പിച്ച് അതാത് രജിസ്ട്രിംഗ് അതോറിറ്റി മുൻപാകെ വാഹന ഹാജരാക്കിയ ശേഷം സർവീസ് നടത്താൻ പാടുള്ളൂ എന്ന നിർദ്ദേശം നൽകി.
മിക്ക വാഹനങ്ങളിലും ജിപിഎസ് റീചാർജ് ചെയ്യാത്ത നിലയിലുമാണ് കണ്ടെത്തിയത്. ഇത്തരം വാഹനങ്ങൾ ജിപിഎസ് റീചാർജ് ചെയ്തശേഷം കോട്ടയം ആർടിഒ എൻഫോഴ്സ്മെന്റ് മുൻപാകെ സർട്ടിഫിക്കറ്റ് ഹാജരാക്കാനും നിർദ്ദേശം നൽകി.
വാഹന പരിശോധന കോട്ടയം എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് ജോസഫ്, ആശാ കുമാർ ബി. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജോർജ് വർഗീസ്, മനോജ് കുമാർ,സെന്തിൽ, സുരേഷ് കുമാർ, രജീഷ് , ജെറാൾഡ് വിൽസ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റു ബസ്റ്റാൻഡുകളിലും വാഹന പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Follow us on :
More in Related News
Please select your location.