Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2024 19:36 IST
Share News :
അംഗങ്ങൾ ഹാജരില്ല;
കൗൺസിൽ യോഗം അലങ്കോലമായി
പറവൂർ: പറവൂർ മുനിസിപ്പൽ കൗൺസിൽ യോഗം ഭരണപക്ഷത്തെ കോൺഗ്രസ് അംഗങ്ങളുടെ അഭാവം കൊണ്ട് അലങ്കോലമായി. വെെസ് ചെയർമാൻ അടക്കം സ്ഥിരം സമിതി അധ്യക്ഷൻമാരും ഹാജരാകാത്തതിനെ തുടർന്ന് പ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാൻ കഴിയാതെ വന്നത് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കി. മഴക്കാലപൂർവ്വ ശുചീകരണം, നഗരത്തിലെ വാർഡുകളിലെ രൂക്ഷമായ വെള്ളക്കെട്ട്, സ്കൂൾ തുറക്കുന്നതിന് മുൻപ് നടത്തേണ്ട പ്രവർത്തനങ്ങൾ ഉൾപ്പടെ വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഇന്നലെ രാവിലെ 11ന് സ്റ്റാറ്റ്യൂറ്ററി കൗൺസിൽ വിളിച്ചിരുന്നത്. എന്നാൽ ഉപാധ്യക്ഷൻ, ക്ഷേമ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷർ അടക്കം ഭരണപക്ഷത്തെ ഭൂരിപക്ഷം കൗൺസിലർമാരും യോഗത്തിനെത്തിയിരുന്നില്ല. ഉച്ചക്ക് ശേഷം ക്ഷേമകാര്യ സ്ഥിരം സമിതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നൽകാത്തതിനെ തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ വോട്ടിംഗ് ആവശ്യപ്പെട്ടു. ഈ സമയം ഭരണപക്ഷത്ത് നഗരസഭാധ്യക്ഷ ഉൾപ്പടെ ഏഴും, പ്രതിപക്ഷത്ത് പത്ത് അംഗങ്ങളുമാണുണ്ടായിരുന്നത്. വോട്ടിങ്ങ് നടന്നാൽ പരാജയപ്പെടുമെന്ന് ഉറപ്പായതിനാൽ നഗരസഭാധ്യക്ഷ വോട്ടിംഗ് അനുവദിച്ചില്ല. ഇതോടെ യോഗം പ്രക്ഷുബ്ദ്ധമായി. ഇതിനിടയിൽ കൗൺസിലിൽ ഹാജരല്ലാത്തവരെ വിളിച്ചു വരുത്താൻ ഭരണപക്ഷം ശ്രമം തുടങ്ങി. നിലപാട് കടുപ്പിച്ച പ്രതിപക്ഷം വോട്ടിംഗ് അനുവദിക്കാതെ നഗരസഭാധ്യക്ഷ ഉൾപ്പടെയുള്ളവരെ പുറത്തു കടക്കാൻ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചു. ഹാളിൻ്റെ പ്രധാന വാതിൽ പൂട്ടിയ ശേഷം പ്രതിപക്ഷ കൗൺസിലർമാർ കുത്തിയിരുന്നു. 4.20ന് കൗൺസിൽ യോഗത്തിനെത്തിയ ഉപാധ്യക്ഷൻ എം ജെ രാജു, ഭരണകക്ഷിയിലെ അബ്ദുൾ സലാം എന്നിവർക്കും അകത്തു കടക്കാനായില്ല. 11 ന് തുടങ്ങിയ കൗൺസിൽ യോഗത്തിൽ 4.20ന് എത്തിച്ചേർന്ന ഉപാധ്യക്ഷൻ എം ജെ രാജുവിൻ്റെ കൗൺസിലിലെ ഹാജരും വിവാദമായി. കൗൺസിൽ യോഗം ആരംഭിക്കുന്നതിന് മുമ്പ് ഒപ്പിടണമെന്നാണ് നിയമത്തിൽ പറയുന്നതെന്ന സെക്രട്ടറിയുടെ മറുപടിയോടെയാണ് തർക്കത്തിന് വിരാമമായത്.
Follow us on :
Tags:
More in Related News
Please select your location.