Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ച് ബിജെപി പ്രതിഷേധം

03 Nov 2025 13:14 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് പരിധിയിൽ വോട്ടർ പട്ടിക തയ്യാറാക്കുന്നതിൽ ക്രമക്കേട് നടക്കുന്നുവെന്നാരോപിച്ച് ഭാരതീയ ജനതാ പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു. വോട്ടർ പട്ടികയിൽ ബിജെപി അനുകൂലരായ നിരവധി പേരുടെ പേരുകൾ ഒഴിവാക്കപ്പെടുകയാണെന്ന് പാർട്ടി നേതാക്കൾ ആരോപിച്ചു.


ഭരണ സ്ഥാനങ്ങൾ ദുരുപയോഗം ചെയ്ത് ഇടതുപക്ഷം പഞ്ചായത്തുകളിൽ അധികാരം നിലനിർത്താനുള്ള ശ്രമമാണിതിന് പിന്നിൽ എന്നും പ്രതിഷേധക്കാർ ആരോപിച്ചു.


വോട്ടർ പട്ടികയിലെ ക്രമക്കേട് ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാക്കൾ മുന്നറിയിപ്പ് നൽകിയത്. ആവശ്യം പരിഗണിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്ന് അവർ അറിയിച്ചു.

തളത്തിൽ ചക്രായുധൻ, എം. സുരേഷ്, പി സിദ്ധാർത്ഥൻ, കെ.സി രാജൻ, പ്രവീൺ പടനിലം, സുകുമാരൻ കൊളാക്കണ്ടി, ബാബു കളരിക്കണ്ടി എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News