Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 11:17 IST
Share News :
ആലങ്ങാട് പള്ളിയിൽ ദർശന തിരുനാളിന് കൊടിയേറി
പറവൂർ: ആലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ അമലോദ്ഭവ മാതാവിന്റെ ദർശന തിരുനാളിനും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളിനും കൊടിയേറി. ഫാ. പോൾ ചുള്ളി കാർമികത്വം വഹിച്ചു. വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന അനു മോദന സമ്മേളനം ഫാ.ഡോ.വർഗീസ് കളപ്പറമ്പത്ത് ഉദ്ഘാടനം ചെയ്യും, 7.30നു കലാസന്ധ്യ, തുടർന്നു നാടകം.
വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാൾ ദിവസമായ ശനിയാഴ്ച രാവിലെ 6.30നു കുർബാന, തുടർന്ന് അമ്പു പ്രദക്ഷിണം, വൈകിട്ടു 5നു തിരി വെഞ്ചരിപ്പും തിരുമുടി എടുക്കലും എഴുന്നള്ളിപ്പും, തുടർന്നു പ്രദക്ഷിണം, വെടിക്കെട്ട്, ശിങ്കാരിമേളം, ബാൻഡ് മേളം എന്നിവ നടക്കും. 8നു വൈകിട്ടു 4നു തിരുനാൾ കുർബാന. തുടർന്നു പ്രദക്ഷി ണം, രാത്രി 7നു ഗാനമേള, തുടർന്ന് തിരുമുടി, രൂപം എടുത്തു വയ്ക്കൽ, കൊടിയിറക്കം. വനിതകളുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ തിരുന്നാൾ ആഘോഷങ്ങൾ.
Follow us on :
Tags:
More in Related News
Please select your location.