Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു

01 Jul 2024 21:51 IST

MUKUNDAN

Share News :

ചാവക്കാട്:പ്രായപൂർത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി വിനോദസഞ്ചാര മേഖലകളിലും,മറ്റും വെച്ച് പീഡിപ്പിച്ചു എന്ന് ആരോപിച്ച് കുന്നംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയായ പോർക്കുളം സ്വദേശി കുത്തൂർ വീട്ടിൽ ഉണ്ണി മകൻ സനോജിനെ(36)യാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി(പോക്സോ)വെറുതെ വിട്ട് ഉത്തരവായത്.മൂന്നുവർഷം മുൻപാണ് കേശിനാസ്പദമായ സംഭവം ഉണ്ടായത്.പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 17 സാക്ഷികളെയും,20 രേഖകളും ഹാജരാക്കുകയും തുടർന്ന് പ്രതിഭാഗത്ത് നിന്ന് മൂന്നു സാക്ഷികളെയും,ഏഴു രേഖകളും ഹാജരാക്കുകയും ചെയ്തിരുന്നു.വീട്ടുകാരുമായി ഉള്ള വ്യക്തി വിരോധം മൂലം കളവായി കേസ് കൊടുക്കുകയായിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദം.പ്രതിക്കെതിരെ സംശയാതീതമായി കേസ് തെളിയിക്കുവാൻ പ്രോസിക്യൂഷന് സാധിച്ചില്ല.പ്രതിക്ക് വേണ്ടി ചാവക്കാട് ബാറിലെ അഭിഭാഷകനായ പി.എ.പ്രദീപ് ഹാജരായി.

Follow us on :

More in Related News