Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീലങ്കൻ യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി പണം തട്ടി വഞ്ചിച്ച കേസില്‍ മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റില്‍

18 Jan 2025 14:10 IST

Jithu Vijay

Share News :

മലപ്പുറം : യു.എ.ഇയില്‍ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ശ്രീലങ്കൻ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. പെരിന്തല്‍മണ്ണ അമ്മിനിക്കാട് വളാംകുളം കരിമ്പനക്കൽ മുഹമ്മദ് ഹനീഫ (27)യെയാണ് പെരിന്തല്‍മണ്ണ എസ്‌ഐ സജിന്‍ ശശി അറസ്റ്റ് ചെയ്തത്.


യു.എ.ഇയില്‍ ജോലി ചെയ്യുന്നതിനിടെയാണ്

ശ്രീലങ്കക്കാരിയുമായി ഹനീഫ പരിചയപ്പെടുന്നത്. പരിചയം കൂടുതല്‍ അടുപ്പത്തിലെത്തി. വിവാഹം കഴിക്കാമെന്ന് യുവാവ് വാക്ക് നല്‍കിയതോടെ ഇരുവരും യുഎഇയില്‍ ഒന്നിച്ച്‌ താമസമാക്കി. ഇതിനിടെ യുവതി ഗര്‍ഭിണിയായപ്പോള്‍ മുഹമ്മദ് ഹനീഫ നാട്ടിലേക്ക് മടങ്ങി. പിന്നീട് യുവതി വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയെങ്കിലും മുഹമ്മദ് ഹനീഫയെ കണ്ടെത്താനായില്ല. ഇതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിച്ചു. തുടര്‍ന്ന് പോലീസ് വിളിച്ച്‌ വരുത്തി സംസാരിച്ചതില്‍ വിവാഹം ചെയ്യാന്‍ സമ്മതിച്ചു. 


ഇതിനായി രജിസ്റ്റര്‍ ഓഫീസില്‍ നടപടികള്‍ ആരംഭിച്ചപ്പോഴാണ് യുവതിക്ക് 'സിംഗിള്‍ സ്റ്റാറ്റസ് സര്‍ട്ടിഫിക്കറ്റ് 'വേണ്ടി വന്നത്. സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാന്‍ ശ്രീലങ്കയില്‍ പോയി മടങ്ങി വന്നപ്പോള്‍ യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ നീക്കം നടത്തുന്നതറിഞ്ഞു.

യുവതി വീണ്ടും മടങ്ങി എത്തിയതറിഞ്ഞ് ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങി. ഇതോടെ യുവതി ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്ന് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശ്രീലങ്കക്കാരിയെ തനിക്ക് പരിചയമില്ലെന്നും താന്‍ ഗര്‍ഭത്തിന് ഉത്തരവാദിയല്ലെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. 


മുഹമ്മദ് ഹനീഫയെ നാട്ടില്‍ വിവാഹമുറപ്പിച്ച പെണ്‍കുട്ടിയുമായി കൂള്‍ ബാറില്‍ ജ്യൂസ് കുടിക്കുന്നതിനിടയല്‍

അറസ്റ്റ് ചെയ്യുകയായിരുന്നു. യു.എ.ഇ.യില്‍ ബിസനസ് നടത്തിയിരുന്ന യുവതിയില്‍ നിന്ന് ഇയാള്‍ വൻതുക വസൂലാക്കിയതായും ഇവരുമായുള്ള ശാരീരിക ബന്ധത്തിന്റെ ഫോട്ടോ എടുത്തത് പരസ്യപ്പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തി മാനസികമായി പീഡിപ്പിച്ചതായും പോലീസ് പറയുന്നു.

Follow us on :

More in Related News