Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2024 19:21 IST
Share News :
മുക്കം:മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട മാവൂർ ,പെരുവയൽ ,ചാത്തമംഗലം പഞ്ചായത്തുകളിൽനിന്നുള്ള വളണ്ടിയർമാർക്കായി
താലൂക്ക് ദുരന്ത നിവാരണ സേന മാവൂർ പാറമ്മൽ ക്രസൻ്റ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. പ്രഥമ ഘട്ട പരിശീലനം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വാസന്തി വിജയൻ ഉദ്ഘാടനം ചെയ്തു.ഒന്നാംഘട്ട പരിശീലനത്തിന്റെ ഭാഗമായി തെരഞ്ഞെടുത്ത 60 ഓളം പേർക്കാണ് ജീവൻ രക്ഷാ പരിശീലനം നൽകിയത്. ടി.ഡി.ആർ.എഫ് കോഴിക്കോട് ജില്ല കോഓഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ്മുഖ്യപ്രഭാഷണംനടത്തി. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. മാവൂർ ഗ്രാമപഞ്ചായത്ത്ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി. അബ്ദുൽ ഖാദർ, ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നകുമാരി,ക്രസന്റ് സ്കൂൾ പ്രസിഡണ്ട് എൻ പി അഹമ്മദ്, യു എ ഗഫൂർ ചെറൂപ്പ, മൻസൂർ പെരുവയൽ എന്നിവർ ആശംസകൾ നേർന്നു.മാവൂർ പഞ്ചായത്ത് TDRF കോ-ഓഡിനേറ്റർ പി.പി അബ്ദുൽ ഖാദർ മാവൂർ സ്വാഗതവും വളണ്ടിയർ ക്യാപ്റ്റൻ മിർഷാദ് നന്ദിയും പറഞ്ഞു. ഡിഎൽഎസ് ട്രെയിനർ മുഹമ്മദ് മുണ്ടമ്പ്രപരിശീലന ക്ലാസ്സ് എടുത്തു.
അഷ്റഫ് പയ്യാനക്കൽ, ലിസിത പെരുവയൽ, നിമിഷ ,സിദ്ധീഖ് എഫ്.എൽ.എസ്, റസാഖ് മറിയാസ് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.