Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2024 13:52 IST
Share News :
കൊല്ലം: കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് തഹസീൽദാർ ഉൾപ്പെടെയുള്ളവർ സസ്പെൻറ് ചെയ്യപ്പെട്ട കൊട്ടാരക്കര താലൂക്ക് ഓഫീസിൽ പോലീസ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി.
സസ്പെൻഷനിലായ തഹസിൽദാർ അജികുമാർ കൊട്ടാരക്കരയിൽ ചുമതലയേറ്റ ഫെബ്രുവരി അഞ്ചുമുതൽ കൈകാര്യംചെയ്ത ഫയലുകളും രേഖകളും സംഘം പരിശോധിച്ചു. മുൻപുണ്ടായിരുന്ന തഹസിൽദാർക്കെതിരേ ലഭിച്ച പരാതികളും വിജിലൻസിനു മുന്നിലുണ്ട്. പാറ, മണ്ണ് ഖനനവുമായി ബന്ധപ്പെട്ട ഫയലുകളാണ് പ്രധാനമായും പരിശോധിച്ചത്. പ്രത്യക്ഷമായ തെളിവുകൾ അധികമില്ലെങ്കിലും കംപ്യൂട്ടർ രേഖകളിലുൾപ്പെടെ തിരിമറി നടത്തിയതിന്റെ രേഖകൾ അന്വേഷണസംഘത്തിനു ലഭിച്ചു. ഡ്രൈവർ മനോജ് ഇടനിലക്കാരനായി നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള തെളിവുകളും ശേഖരിച്ചു. ഈ കാലയളവിൽ ഖനനവും മണ്ണ്, പാറ കടത്തും നടത്തിയ സ്ഥലങ്ങൾ സന്ദർശിച്ച് കൂടുതൽ തെളിവുകൾ തേടും. അനുവദിക്കപ്പെട്ടതിനപ്പുറം ഖനനം നടന്നിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. തഹസിൽദാർ അജികുമാർ, ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ, ഡ്രൈവർ മനോജ്, താത്കാലിക ഡ്രൈവർ മനോജ് എന്നിവരെയാണ് അണ്ടർ സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്ന് പുറത്താക്കിയത്.
Follow us on :
More in Related News
Please select your location.