Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജന സൗഹൃദ മേള

12 Oct 2024 09:01 IST

- Anvar Kaitharam

Share News :

വയോജന സൗഹൃദ മേള


പറവൂർ: ചേന്ദമംഗലം പഞ്ചായത്തിൽ വയോജന സൗഹൃദ മേള നടത്തി. വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിന് നടപ്പു വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മേള സംഘടിപ്പിച്ചത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജിത്ത് വി യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ബെന്നി ജോസഫ്, സാഹിത്യകാരൻ ടൈറ്റസ് ഗോതുരുത്ത്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബബിത ദിലീപ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ പ്രേംജി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ 80 വയസ്സിന് മുകളിലുള്ള വയോജന പ്രതിനിധികളെ ആദരിച്ചു. താലൂക് ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്ലാസ്സ്‌ നടത്തി. വയോജനങ്ങളുടെ വിവിധ കലാ പരിപാടികളും നടന്നു. ഐ സി ഡി എസ് സൂപ്പർവൈസർ ജിജി ജോർജ്ജ് നന്ദി പറഞ്ഞു.


Follow us on :

More in Related News