Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2024 21:59 IST
Share News :
നെല്ലായി: പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് കാര്‍ഷിക കര്‍മസേന അഗ്രിക്കള്‍ച്ചര്‍ ടെക്‌നിഷ്യന്‍സ്മാര്‍ക്ക് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയുടെ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പരിശീലനം നല്‍കി. ഒമ്പതുദിവസം നീണ്ട പരിശീലനത്തില്‍ പറപ്പൂക്കര കാര്‍ഷിക കര്‍മസേനയില്‍ നിന്നുള്ള ഏഴുപേരാണ് പങ്കെടുത്തത്. പുല്ല് വെട്ടുന്നതിനും, ജൈവവളങ്ങള്‍ നിര്‍മ്മിക്കുന്നതിനും, ടില്ലര്‍ ഓടിക്കുന്നതിനും ബഡിങ് ഗ്രാഫറ്റിംഗ് തുടങ്ങി നിരവധി ജോലികള്‍ ചെയ്യുന്നതിനുമുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കിയത് . പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍മാരായ ഡോ.സുമ, ഡോ. പ്രേമന്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. പരിശീലനത്തോടനുബന്ധിച്ച് നടന്ന എഴുത്തു പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജിന്‍ഷ ചന്ദ്രന്‍, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ബിന്ദു ദിവാകരന്‍ എന്നിവര്‍ക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടന്നു. പറപ്പൂക്കര കൃഷി ഓഫീസര്‍ അമൃത നിഷാന്ത് , കാര്‍ഷിക കര്‍മസേന പ്രസിഡന്‍ര് . കെ. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.