Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 14:27 IST
Share News :
വൈക്കം: ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ തൃക്കാർത്തിക ദർശനം തൊഴുത് ആനന്ദ നിർവ്യതി നേടി ആയിരങ്ങൾ. വടക്കും ചേരിമേൽ എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ടു പോയതിനു ശേഷം രാവിലെ 6 നാണ് തൃക്കാർത്തിക ദർശനത്തിനായി നട തുറന്നത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പുലർച്ചെ മുതൽ ക്ഷേത്രത്തിലെത്തിയത്. താരാകസുര നിഗ്രഹം കഴിഞ്ഞ് ദേവസേനാപതിയായ ഉദയനാപുരത്തപ്പന് ദേവഗണങ്ങൾ നിറദീപം തെളിയിച്ച് വരവേറ്റ മൂഹൂർത്തമാണ് കാർത്തികയായി കൊണ്ടാടുന്നത്. ക്ഷേത്രത്തിൽ കാർത്തിക നാളിൽ നടന്ന പ്രസാദമൂട്ടിൽ പതിനായിരത്തി ലധികം ഭക്തർ പങ്കെടുത്തു. 101 പറ അരിയുടെ വിഭവ സമൃദ്ധമായ കാർത്തിക സദ്യയാണ് ഒരുക്കിയിരുന്നത്.ഇന്ന് രാത്രി 10 ന് പ്രസിദ്ധമായ തൃക്കാർത്തിക വിളക്ക് നടക്കും. ഉദയനാപുര ക്ഷേത്രത്തിലെ കാർത്തിക ഉൽസവത്തിന്റെ സമാപനമായി നാളെ രാത്രി 10 ന് വൈക്കം ക്ഷേത്രത്തിൽ കൂടീപൂജയും നടക്കും.
Follow us on :
Tags:
More in Related News
Please select your location.