Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2025 21:12 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്നും സ്ഥലംമാറ്റം ലഭിച്ച് പോയ ഡോക്ടർമാർക്ക് പകരമായി നിയമനം ലഭിച്ച ഡോക്ടർമാർ ബാഹ്യ സമ്മർദ്ധങ്ങൾക്ക് വഴങ്ങി താലൂക്ക് ആശുപത്രിയിൽ ചാർജ്ജെടുക്കാതെ മാറി നിൽക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. താലൂക്ക് ആശപ്രത്രി സംരക്ഷണ സമിതി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ ഈ വിഷയം ചൂണ്ടി കാട്ടി മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതി സ്വീകരിച്ചാണ് കമ്മീഷൻ കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്.
സൈക്കാട്രി വിഭാഗം, കാഷ്വാൽറ്റി വിഭാഗം എന്നിവിടങ്ങളിലേക്കാണ് സ്ഥലം മാറ്റപ്പെട്ട ഡോക്ടർമാർക്ക് പകരം ഡോക്ടർമാരെ നിയമനം നടത്തിയിട്ടുള്ളത്. എന്നാൽ നിയമനം ലഭിച്ച ഡോക്ടർമാർ ഇതുവരെയായി ചാർജ്ജെടുക്കാത്തത് ആശുപത്രിയിൽ തന്നെയുള്ള ചില ഡോക്ടർമാരുടെ ബാഹ്യ സമ്മർദങ്ങൾ മൂലമാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി താലൂക്ക് ആശുപത്രിയിലെ ഏതാനും ചില ഡോക്ടർമാർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്ന് വന്നിരുന്നത്. ഇതിൽ ആരോപണ വിധേയരായ ഡോക്ടർമാർക്കെതിരെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ വകുപ്പ് തല നടപടി എടുത്തിരുന്നു. ഇവർക്ക് പകരം ഡോക്ടർമാർക്ക് നിയമനം നൽകിയിട്ടുണ്ടെങ്കിലും അവർ ഇതുവരെ ആശുപത്രിയിൽ ചാർജ്ജെടുത്തിട്ടില്ല.
മറ്റ് ചില ഡോക്ടർമാർക്ക് 3 വർഷത്തിലേറെയുള്ള സർവ്വീസിന്റെ ഭാഗമായി സ്ഥലം മാറ്റം ലഭിച്ചു പോയവർക്കും പകരം ഡോക്ടർമാർ വന്നിട്ടില്ല.
ദിവസവും രണ്ടായിരത്തിലേറെ രോഗികൾ ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിലവിൽ സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെ എട്ടോളം ഒഴിവുകളാണുള്ളത്. ജനറൽ വിഭാഗത്തിൽ രണ്ട് , ത്വക്ക് രോഗ വിഭാഗം, സ്ത്രീ രോഗ വിഭാഗം, മനോരോഗ വിഭാഗം എന്നിവയിൽ ഓരോന്നു വീതവും ഒരു അസിസ്റ്റന്റ് സർജന്റെ ഒഴിവും ഇവിടെ ഉണ്ട്. കൂടാതെ അത്യാഹിത വിഭാഗത്തിൽ മൂന്ന് ഡോക്ടർമാരുടെ ഒഴിവും ഉണ്ട്. കൂടാതെ ആശുപത്രി സുപ്രണ്ടിന്റെ ഒഴിവും ഇവിടെ ഉണ്ട് . സുപ്രണ്ടിന്റെ ഇൻ ചാർജ്ജ് സീനിയർ ഡോക്ടറായ അസ്ഥി വിഭാഗം ഡോക്ടർക്കാണ്. അദ്ധേഹത്ത സ്ഥിരമായ സുപ്രണ്ടാക്കി പകരം അസ്ഥി രോഗ വിഭാഗത്തിലേക്ക് മറ്റൊരു ഡോക്ടറെ നിയമിക്കുകയോ ചെയ്യേണ്ടതുണ്ട്.
2025 തുടക്കം മുതൽ താലൂക്ക് ആശുപത്രിയിൽ ചില ഡോക്ടർമാർക്കെതിരെ നിരന്തരമായ ആരോപണങ്ങളാണുള്ളത്. സംഘടനാ ബലത്തിന്റെ മറവിൽ രോഗികളെ ക്യൂവിൽ നിർത്തി രോഗികൾക്ക് ഏറെ പ്രയാസം സൃഷ്ടിച്ച് കാഷ്വാലിറ്റി ഉൾപ്പെടെ ഒ.പി. ബഹിഷ്കരിച്ച് ഡോക്ടർമാർ ഇവിടെ സമരം നടത്തിയിരുന്നു. ഇതിനെതിരെ ആശുപത്രിക്ക് പുറത്ത് വിവിധ യുവജന സംഘടനകളടക്കം നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു.
മാനുഷിക പരിഗണന നൽകി പൊതുജനങ്ങളായ രോഗികളെ സേവിക്കേണ്ട ഡോക്ടർമാർ അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി ചാർജ്ജെടുക്കാതെ മാറി നിൽക്കുകയും തെരുവിലിറങ്ങുന്നതും മനുഷ്യാവകാശ ലംഘനവും സേവനവകാശ ലംഘനവുമാണെന്ന് ചൂണ്ടി കാട്ടി അഷ്റഫ് കളത്തിങ്ങൽ പാറ നൽകിയ പരാതി സ്വീകരിച്ചാണ് മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തിരിക്കുന്നത്. ജസ്റ്റിസ് ബൈജു നാഥിന്റെ നേത്രത്വത്തിൽ അടുത്ത് തന്നെ തിരൂരിൽ നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ ഈ കേസ് പരിഗണിക്കും.
Follow us on :
Tags:
More in Related News
Please select your location.