Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടോ ഡ്രൈവർമാർക്ക് യൂണിഫോം വാങ്ങി നൽകി മാതൃകയായി കടുത്തുരുത്തി എസ് എച്ച് ഒ. ടി എസ് റെനീഷ്.

16 Aug 2024 20:17 IST

SUNITHA MEGAS

Share News :


 കടുത്തുരുത്തി : കടുത്തുരുത്തി പോലീസ് സ്റ്റേഷന്റെ പരിധിയിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ യൂണിഫോം ഇല്ലാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ, കടുത്തുരുത്തി ടൗണിലെ പല ഓട്ടോ ഡ്രൈവർമാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണെന്ന് ബോധ്യപ്പെട്ടു

 കാരുണ്യ പ്രവർത്തി കൊണ്ട് സോഷ്യൽ മീഡിയയിൽ താരമായി നിൽക്കുന്ന കടുത്തുരുത്തി എസ് എച്ച് റെനീഷ്,

 കടുത്തുരുത്തിയിലെ നൂറുകണക്കിന് ഓട്ടോ ഡ്രൈവർമാരെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും,

 വന്ന ഓട്ടോ ഡ്രൈവർമാരിൽ 99% ആളുകളും യൂണിഫോം ധരിച്ച് എത്തിയത് സന്തോഷമുള്ള കാര്യമാണെന്നും നാളെ മുതൽ ഇത് തുടരണമെന്നും, എല്ലാവർക്കും സർപ്രൈസ് ഗിഫ്റ്റ് ആയി യൂണിഫോം നൽകുകയാണെന്നും സിഐ പറഞ്ഞു. നാളെ മുതൽ ഒരാളും വാഹനത്തിൽ യൂണിഫോം ധരിക്കാതെ വാഹനം ഓടിക്കരുതെന്നും, അങ്ങനെ വന്നാൽ മുഖം നോക്കാതെ പെറ്റിയിടിച്ച് തരുമെന്ന് വാണിംഗ് നൽകി. എന്നാൽ ഞായറാഴ്ച യൂണിഫോം ഒഴിവാക്കി കൊടുക്കണമെന്ന ഓട്ടോക്കാരുടെ ആവശ്യവും സിഐ സമ്മതിച്ചു.

 കടുത്തുരുത്തി എസ് ഐ ശരണ്യ എസ് ദേവൻ അധ്യക്ഷത വഹിച്ചു. എസ് ഐ മാരായ ജയകുമാർ കെ ജി,രാജൻ ഡി,

സജീവ് കുമാർ, a si 

ബാബു പി എസ്,

എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി....

 ജനങ്ങളിലേക്ക് പോലിസ് കൂടുതൽ ഇറങ്ങിച്ചെന്ന് അവരിൽ ഒരാളായി ജീവിക്കാൻ കടുത്തുരുത്തിലെ ജനമൈത്രി പോലീസിന് ഇതിനു മുൻപും കഴിഞ്ഞിട്ടുണ്ടെന്നും, എസ് എച്ച് യുടെ ഈ പ്രവർത്തനം കൂടുതൽ ശക്തി പകരാൻ സാധിച്ചിട്ടുണ്ടെന്നും മികച്ച ജീവ കാരുണ്യ പ്രവർത്തകനും ജനമൈത്രി പോലീസ് മുതിർന്ന അംഗവുമായ എ എൻ കൃഷ്ണൻകുട്ടി. ഞീഴൂർ പറഞ്ഞു.

Follow us on :

More in Related News