Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണം സൗഹൃദ കൂട്ടായ്മ

12 Sep 2024 16:07 IST

- Koya kunnamangalam

Share News :

കുന്ദമംഗലം : കുന്ദമംഗലം ഹയർ സെക്കൻ്ററി സ്കൂളിലെ 1981 ബാച്ചിൻ്റെ "ഒപ്പം1981"ഓണ സൗഹൃദ കൂട്ടായ്മയും,വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും നടത്തി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എൻ.സതീശൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.വി.സുനിൽ കുമാർ സ്വാഗതം പറഞ്ഞു. കുന്ദമംഗലം ഹയർ സെക്കൻ്ററി സ്കൂൾപ്രിൻസിപ്പൽ . ഒ.കല മുഖ്യാതിഥിതിയായി. ശിവദാസൻ എഴുതിയ വയനാടിന്റെ ദുഃഖം സ്മരണാഞ്ജലി ഗാനം അവതരിപ്പിച്ചു.

 കൂട്ടുകാർ ഒത്തുചേർന്ന് മനോഹരമായ പൂക്കളം ഒരുക്കി.

 പി.യഹിയ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഐ.മുഹമ്മദ് കോയ നന്ദി പറഞ്ഞു. തുടർന്ന്  കൂട്ടുകാരുടെ കലാവിരുന്നും അരങ്ങേറി.

Follow us on :

More in Related News