Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് വ്യവസായ ഓഫീസ് സംയുക്താഭിമുഖ്യത്തിൽ നവസംരംഭക ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.

15 Jan 2025 14:02 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിൻ്റേയും താലൂക്ക് വ്യവസായ ഓഫീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നവസംരംഭകർക്കായി ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തിലെ വിവിധ സംരംഭക സാധ്യതകളെക്കുറിച്ചും വ്യവസായ വകുപ്പ് ബ്ലോക്ക് പഞ്ചായത്ത് മുഖാന്തിരം നടപ്പാക്കി വരുന്ന വിവിധ സ്വയംതൊഴിൽ വായ്പാ പദ്ധതികളെയും സബ്ബ് സിഡികളെയും സംബന്ധിച്ച് റിട്ടയേർഡ് വ്യവസായ വികസന ഓഫീസർ ടി. ചന്ദ്രൻ ക്ലാസ്സ് നയിച്ചു. ബ്ലോക്ക് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.എസ് . ഗോപിനാഥൻ അദ്ധൃക്ഷത വഹിച്ചു. യോഗത്തിൽ സുജാതമധു, സുലോചന പ്രഭാകരൻ, രേഷ്മ പ്രവീൺ, ജസീലനവാസ്, എം കെ ശീമോൻ, സ്വരാജ് സിഡി, അമ്പിളിസികെ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News