Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jan 2025 07:02 IST
Share News :
ശബരിമല:മകരവിളക്കിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ഭക്തജന സാഗരമായി ശബരീശ സന്നിധാനം. ചൊവ്വാഴ്ച സന്ധ്യക്ക് പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി ദർശിക്കാൻ ശരണമന്ത്രങ്ങളുമായി പതിനായിരക്കണക്കിന് ഭക്തരാണ് ശബരിമലയുടെ വിവിധ ഭാഗങ്ങളിലായി തമ്പടിച്ചത്. മകരവിളക്ക് ദിനമായ ചൊവ്വാഴ്ച പുലർച്ച മൂന്നിന് നടതുറന്നു.. 8.50നാണ് മകരസംക്രമ പൂജ. വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. 5.30ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവം സ്വീകരിക്കും. 6.15ന് കൊടിമരച്ചുവട്ടിൽ തിരുവാഭരണ പേടകത്തെ സ്വീകരിക്കും.
6.30ന് നടയടച്ച് തിരുവാഭരണം ചാർത്തി ദീപാരാധന. തുടർന്ന് നടതുറക്കമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിയുന്നതോടെ സർവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിച്ച് ഭക്തർ നിർവൃതിതേടും.
Follow us on :
Tags:
More in Related News
Please select your location.