Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി

27 May 2024 19:51 IST

SUNITHA MEGAS

Share News :



കടുത്തുരുത്തി: വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര മുൻനിർത്തി അധ്യയന വർഷത്തിന് മുൻപായി സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. ഉഴവൂർ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ നേത

ത്വത്തിൽ കുര്യനാട് ചാവറ സി.എം.ഐ പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച ക്ലാസ് പ്രിൻസിപ്പൽ ഫാദർ മിനേഷ് പുത്തൻപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. വിവിധ സ്‌കൂളുകളിൽ നിന്നായി 110 ഡ്രൈവർമാർ പങ്കെടുത്തു.

ഉഴവൂർ ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ ഫെനിൽ ജെയിംസ് തോമസ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ജോബിൻ കെ. ജോൺ, കുറവിലങ്ങാട് സബ് ഇൻസ്‌പെക്ടർ കെ.വി. സന്തോഷ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി.പി. മനോജ് എന്നിവർ ക്ലാസിനു നേതൃത്വം നൽകി. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ പി.എസ്. ഷിജു, അജി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.




Follow us on :

More in Related News