Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സർക്കാർ - മൃഗസംരക്ഷണ വകുപ്പ്: ദേശിയ ജന്തു രോഗ നിയന്ത്രണ പദ്ധതി

04 Aug 2024 16:57 IST

SUNITHA MEGAS

Share News :



കടുത്തുരുത്തി:കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയോജിതമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മുഖേന നടത്തപ്പെടുന്ന ദേശിയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള കുളമ്പുരോഗ & ചർമ്മ മുഴ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പയിൻ 2024 ആഗസ്റ്റ് 5 തിയതി മുതൽ തുടർച്ചയായ 30 പ്രവർത്തി ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ നടത്തപ്പെടുന്നു. ഈ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടുത്തുരുത്തി പഞ്ചായത്തിൽ എല്ലാ വാർഡുകളിലെയും ക്ഷീര കർഷകരുടെ വീടുകളിൽ കടുത്തുരുത്തി മൃഗാശു പത്രിയുടെ മേൽ നോട്ടത്തിലുള്ള വാക്‌സിനേഷൻ സ്‌ക്വാഡ് നേരിട്ട് എത്തിച്ചേർന്നു പശു, എരുമ, കിടാവുകൾ എന്നിവയ്ക്കു കുത്തിവെയ്പ് സൗജന്യമായി നൽകുന്നതാണ്.

ഈ പ്രതിരോധ കുത്തിവെയ്പ് തീർത്തും സൗജന്യവുo നിർബന്ധിതവുമാണ്. 4 മാസത്തിനു താഴെ പ്രായമുള്ള കിടാവുകളെയും , 7 മാസത്തിനു മുകളിൽ ഗർഭമുള്ള ഉരുക്കളെയും കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പ്പിൽ നിന്നും ഒഴിവാക്കേണ്ടതാണ് 

•ചർമ്മ മുഴ പ്രതിരോധ കുത്തിവെയ്പ് 4 മാസത്തിനു മുകളിൽ പ്രായമുള്ള എല്ലാ കിടാരികൾക്കും എടുക്കാവുന്നതാണ്,ഏതു ഗർഭവസ്ഥയിലുള്ള പശുക്കൾക്കും സുരക്ഷിതവുമാണ്.

•എരുമകൾക്ക് ചർമ്മ മുഴ പ്രതിരോധ കുത്തിവെയ്പ് എടുക്കേണ്ടതില്ല

•ഈ അവസരം ക്ഷീര കർഷകർ ഉപയോഗപ്പെടുത്തുക, രോഗം മൂലമുള്ള ഭീമമായ നഷ്ടത്തിൽ നിന്നും, മാരകമായ ഈ രോഗങ്ങളിൽ നിന്നും പ്രതിരോധ കുത്തിവെയ്പ് എടുത്തു ഉരുക്കളെ സംരക്ഷിക്കുക.

*വാക്‌സിനേറ്റർ മാരുടെ വിവരങ്ങൾ* 

1)സ്ക്വാഡ് 1= ജോബി ജോസഫ് 

(94479 14064)

2)സ്‌ക്വാഡ് 2 = ആര്യമോൾ രാജേഷ് (92074 77104)

3)സ്‌ക്വാഡ് 3 = ലെനിൻ E V (97449 98514)

4)സ്‌ക്വാഡ് 4 = സുനീഷ് T S

(99611 91089)







Follow us on :

More in Related News