Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തകർക്കാൻ ശ്രമിക്കുകയാണെന്ന് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് നേതൃസമ്മേളനം.

10 Jul 2024 18:33 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് നാട്ടകം സുരേഷ് ആരോപിച്ചു.. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ തൊഴിലുറപ്പ് പദ്ധതിയിൽ കൊണ്ടുവന്നിരിക്കുന്ന പുതിയ മാനദണ്ഡങ്ങൾ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ നഷ്ടമാക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു നാട്ടകംസുരേഷ്. ബ്ലോക്ക് പ്രസിഡൻ്റ് എം. കെ ഷിബു അധ്യക്ഷത വഹിച്ചു.ഡി.സി.സി ഭാരവാഹികളായ പി.വി .പ്രസാദ്, അബ്ദുൽസലാം റാവുത്തർ, പി.പി .സിബിച്ചൻ, പി.കെ.ദിനേശൻ,കുര്യാക്കോസ് തോട്ടത്തിൽ കെ.കെ.ഷാജി, ശശിധരൻ വാളവേലി,എം ജെ ജോർജ്, എൻ.സി തോമസ്, പി.വി.സുരേന്ദ്രൻ , എം. അനിൽക്കുമാർ, വി.ടി. ജയിംസ്,

ആർ.അനീഷ് ,എസ്. ജയപ്രകാശ് ,വിജയമ്മ ബാബു,കുമാരി കരുണാകരൻ, കെ.ഡി. ദേവരാജൻ , ടി.കെ. വാസുദേവൻ, ആദർശ് രഞ്ജൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News