Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി മണ്ഡലത്തിൽ എം എൽ എ മെഗാ സ്കോളർഷിപ്പ് പ്രോഗ്രാം നടപ്പാക്കുന്നു.

31 May 2024 19:52 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് 2024-25 അധ്യയന വർഷം മുതൽ എം എൽ എ മെഗാ സ്കോളർഷിപ് പ്രോഗ്രാം നടപ്പാക്കാൻ തീരുമാനിച്ചതായി അഡ്വ. മോൻസ് ജോസഫ് എം എൽ എ അറിയിച്ചു.

സംസ്ഥാന തലത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ എംഎൽഎ മെഗാ സ്കോളർഷിപ്പ് പ്രോഗ്രാം നടപ്പിലാക്കുന്നത്.രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് രൂപീകരിച്ചിട്ടുള്ള വി ക്യാൻ സോഷ്യൽ ഇന്നവേറ്റർ എന്ന യുവജന കൂട്ടായ്മയുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെ ന്ന് എം.എൽ.എ പറഞ്ഞു..

എം എൽ എ മെഗാ സ്കോളർഷിപ് പ്രോഗ്രാമിലേക്ക് പ്രതിഭകളായ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിന്

വേണ്ടിയുള്ള പ്രഥമ സ്കോളർഷിപ് പ്രോഗ്രാം വെള്ളിയാഴ്ച കാണക്കാരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 

വെച്ച് നടന്നു.

എസ് എസ് എൽ സി , ഹയർ സെക്കന്ററി, ബിരുദ വിദ്യാർത്ഥികൾക്കായിട്ടാണ് എം എൽ എ മെഗാ സ്കോളർഷിപ് പ്രോഗ്രാം

സംഘടിപ്പിക്കുനത്.

മെഡിക്കൽ/ എഞ്ചിനീയറിങ് എൻട്രൻസ്,

സിവിൽ സർവീസ്, സിഎ, എസിസിഎ,

സിഎംഎ തുടങ്ങിയ പ്രവേശന

പരീക്ഷകൾക്കാണ് പദ്ധതി പ്രകാരം സ്കോളർഷിപ്പ് നൽകുന്നത്

ഇപ്രാവശ്യം നടക്കുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം

നേടുന്നവർക്ക് ആകർഷകമായ

സ്കോളർഷിപ്പോടെ കേരളത്തിലെ  

മികച്ച എൻട്രൻസ് ട്രെയിനിങ് 

സ്ഥാപനങ്ങളിൽ കോച്ചിംഗിനിനുള്ള

അവസരം ലഭ്യമാക്കും. 

കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ടുകൊണ്ട് 1996 മുതൽ നടപ്പിലാക്കിവരുന്ന വിദ്യാഭ്യാസ വിജയ് പദ്ധതിയുടെ തുടർച്ചയായിട്ടാണ് എംഎൽഎ മെഗാ സ്കോളർഷിപ്പ് പ്രോഗ്രാം നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കടുത്തുരുത്തി മണ്ഡലത്തിൽ വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസ നിലവാരത്തിലേക്ക് കൈപിടിച്ചുയർത്താനുള്ള കരുത്തുറ്റ പിന്തുണയാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അഡ്വ.മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികളാകുന്നവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്ന വിധത്തിൽ ആകർഷകങ്ങളായ പ്രോത്സാഹനമാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.

Follow us on :

More in Related News