Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാവൂർ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കാൻ തീരുമാനം: പി.ടി.എ റഹീം എംഎൽഎ

31 Aug 2024 21:15 IST

Basheer Puthukkudi

Share News :

മാവൂർ ഗ്രാമപഞ്ചായത്തിനെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് സർക്കാർ തീരുമാനമായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. കുന്നമംഗലം നിയോജക മണ്ഡലത്തിൽ നിന്നും ചാത്തമംഗലം, പെരുമണ്ണ, ഒളവണ്ണ, കുന്നമംഗലം, പെരുവയൽ ഗ്രാമപഞ്ചായത്തുകളെ നേരത്തെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതാത് പ്രദേശത്തിന് അനുയോജ്യമായ തെങ്ങ് കൃഷി പരിപാലനത്തിനുള്ള വിവിധ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രോഗം ബാധിച്ചതും കായ് ഫലം കുറഞ്ഞതും പ്രായാധിക്യമുള്ളതുമായ തെങ്ങുകൾ മുറിച്ചുമാറ്റി പകരം ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ വെച്ചുപിടിപ്പിക്കുക, സബ്സിഡി നിരക്കിൽ കുമ്മായം, ജൈവവളം, രാസവളം, കീടനാശിനി എന്നിവ കർഷകർക്ക് ലഭ്യമാക്കുക, ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിന് തെങ്ങിൻ തോപ്പുകളിൽ കിണർ, പമ്പ് സെറ്റ്, സൂക്ഷ്മ ജലസേചനം, മഴവെള്ള സംഭരണം, ജൈവവള നിർമ്മാണത്തിന് കമ്പോസ്റ്റ് യൂണിറ്റുകൾ, തെങ്ങു കയറ്റ യന്ത്രങ്ങൾ എന്നിവ സബ്സിഡി നിരക്കിൽ ലഭ്യമാക്കുക, ഇടവിള കൃഷി പ്രോത്സാഹിപ്പിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, കേരസമിതികൾക്ക് ധനസഹായം, കൃഷിഭവനുള്ള പ്രവർത്തന ഫണ്ട് തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്ന പ്രധാന പ്രവർത്തനങ്ങൾ.


കൃഷിഭവൻ സ്മാർട്ടാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി മാവൂർ കൃഷിഭവനെ നവീകരിക്കുന്നതിന് 20 ലക്ഷം രൂപയുടെ പ്രവർത്തികൾ നടപ്പിലാക്കിയതായും മാവൂർ കൃഷിഭവന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ അധിക തുക പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതായും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.

Follow us on :

More in Related News