Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടാലി -വെള്ളിക്കുളങ്ങര റോഡിന്‍രെ ശോച്യാവസ്ഥ , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി

04 Jul 2024 00:06 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

അമീബിക് മസ്തിഷ്ക ജ്വരം- കോഴിക്കോട്ട് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

വെള്ളിക്കുളങ്ങര: കൊടകര -വെള്ളിക്കുളങ്ങര റൂട്ടിലെ  കോടാലി ഓവുങ്ങല്‍ ജംഗ്ഷന്‍ മുതല്‍ വെള്ളിക്കുളങ്ങര സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മറ്റത്തൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. വെള്ളിക്കുളങ്ങരയില്‍ സംഘടിപ്പിച്ച ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഷാഫി കല്ലുപറമ്പില്‍ അധദ്ധ്യക്ഷത വഹിച്ചു. സൂരജ് കുണ്ടനി, ലിന്റോ പള്ളിപറമ്പന്‍, എ. എം. ബിജു, കെ. എ. അമ്മുണ്ണി, പ്രതീഷ് പണ്ടാരത്തില്‍, ലിനോ മൈക്കിള്‍,ജയ്‌നി സിജോ എന്നിവര്‍ പ്രസംഗിച്ചു. ഭഗവത് സിംഗ്, പി.സി. വേലായുധന്‍, ജോളി ജോസഫ്, സിജില്‍ ചന്ദ്രന്‍, സജീവ് കുമാര്‍ പൈങ്കയില്‍ ജയ്‌സന്‍ കുറുമാപ്പിള്ളി,ബേബി കണ്ണമ്പടത്തി, നാസര്‍ വി എം, നിസാര്‍ കറപ്പം വീട്ടില്‍, വി. ആര്‍.പങ്കജാക്ഷന്‍, ജോസഫ് കുപ്പാപ്പിള്ളി, ജോയ് പുരയിടം എന്നിവര്‍ നേതൃത്വം നല്‍കി.

Follow us on :

More in Related News