Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴക്കാല പൂര്‍വ ശുചീകരണം ,മറ്റത്തൂരില്‍ യോഗം ചേര്‍ന്നു

18 May 2024 20:11 IST

ENLIGHT REPORTER KODAKARA

Share News :


മറ്റത്തൂര്‍: ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായത്തില്‍ അവലോകനയോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി വാര്‍ഡുകളില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളുടെ മൈക്രോ പ്ലാന്‍ തയ്യാറാക്കലും,മഴക്കാല രോഗങ്ങളെ ചെറുത്തുനിര്‍ത്തുന്നതിന് വേണ്ടി വീടുകള്‍തോറും ക്യാമ്പയിനുകള്‍ സംഘടിപ്പിക്കേണ്ടതിനെക്കുറിച്ചും  യോഗം ചര്‍ച്ചചെയ്തു. പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ്, ജലസേചനം , വാട്ടര്‍ അതോറിറ്റി, പൊലീസ് , കെ.എസ.്ഇ.ബി തുടങ്ങിയവയിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവയില്‍ നിന്നുള്ളവരും യോഗത്തില്‍ പങ്കെടുത്തു

Follow us on :

More in Related News