Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2025 20:46 IST
Share News :
വൈക്കം : കൃഷി ഓഫീസർ ഇല്ലാതായിട്ട് ആറ് മാസം പകരം പരിഹാരം കാണാതെ അധികൃതർ. മുളക്കുളം കൃഷിഭവനിലെ കൃഷി ഓഫീസറാണ് ആറ് മാസം മുമ്പ് അവധിയിൽ പ്രവേശിച്ചത്. എന്നാൽ, ഇതുവരെയും ഓഫീസർ തിരിച്ചെത്തിയിട്ടില്ല. ഇതിനിടയിൽ രണ്ടു കൃഷി ഓഫീസർമാരാണ് പകരത്തിനെത്തിയത്. പകരമെത്തിയ തലയോലപ്പറമ്പിലെ കൃഷി ഓഫീസർ അവിടെ ജോലി കൂടുതൽമൂലം തിരികെ പോവുകയായിരുന്നു. ഇപ്പോൾ ഞീഴൂർ കൃഷി ഓഫീസർക്കാണ് പകരം അധിക ചുമതല.
എന്നാൽ ഇവർക്കും യഥാസമയം മുളക്കുളം ഓഫീസിലെ കാര്യങ്ങൾ കൂടി നോക്കുവാൻ ഏറെ ബുദ്ധിമുട്ടാണ്. ഏറ്റവും കൂടുതൽ നെൽകൃഷിയും മറ്റു കൃഷികളും ഉള്ള മുളക്കളത്ത കൃഷി ഓഫീസർ ഇല്ലാത്തത്ത് കർഷകരെയും കൃഷി ഓഫീസറുടെ സേവനം ആവശ്യമുള്ളവരെയും ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. ആകെ രണ്ടു ജീവനക്കാരാണ് ഇപ്പോൾ കൃഷിഭവനിൽ ഉള്ളത്. നെൽകൃഷിയുടെ വിള ഇൻഷുറൻസ്, പാടി രജിസ്ട്രേഷൻ, തുടങ്ങി നെൽകർഷകര്യമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃഷി ഓഫീസറുടെ സേവനം കർഷകർക്ക് ആവശ്യമുള്ള സമയമാണിത്. ഇൻഷുറൻസുമായി ബന്ധപ്പെട്ട സ്‌ഥലം സന്ദർശിക്കേണ്ടിവരുമ്പോൾ ഓഫീസ് അടച്ചിടേണ്ട അവസ്‌ഥയിലാണ് നിലവിൽ.
കഴിഞ്ഞദിവസം എം.വി.ഐ.പി.യുടെ കനാൽ തുറന്നുവിട്ട് അധിക വെള്ളം പാടത്തേക്ക് കയറിയപ്പോൾ മുങ്ങിപ്പോയത് 10 ഏക്കറോളം കൃഷിയാണ്. ഇതുപോലുള്ള പ്രശ്നങ്ങൾക്ക് ബന്ധപ്പെടാൻ കൃഷി ഓഫീസർ ഇല്ലാത്തത് കർഷകരെ ഏറെ വിഷമിപ്പിക്കുകയാണ്. വ്യക്‌തിപരമായ കാരണങ്ങളാൽ അവധിയിൽ പോയ കൃഷി ഓഫീസർ അവധി നീട്ടുകയാണ് എന്നാൽ ഇതിനു പരിഹാരം കാണേണ്ട പഞ്ചായത്ത് അധികൃതർ അതിനു ശ്രമിക്കുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കടുത്തുരുത്തിയിൽ എത്തിയ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന് കർഷകർ ഇത് സംബന്ധിച്ച് നേരിട്ട് പരാതിയും നൽകി.
Follow us on :
Tags:
More in Related News
Please select your location.