Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തി വെക്കുന്നു

05 Jul 2025 11:55 IST

NewsDelivery

Share News :

കോഴിക്കോട് : സംസ്ഥാനത്തെ വിദ്യാർത്ഥികൾ അടക്കമുള്ള സാധാരണ യാത്ര ക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്രാസൗകര്യമൊരുക്കിയും, സർക്കാരിന് യാതൊരു മുതൽ മുടക്കുമില്ലാതെ പതിനായിരക്കണക്കിന് പേർക്ക് തൊഴിൽ നൽകിയും കോടിക്കണക്കിന് രൂപ വർഷംതോറും മുൻകൂർ നികുതി നൽകിയും നടത്തി വരുന്ന സ്വകാര്യ ബസ്സ് വ്യവസായം ഗതാഗത വകുപ്പിന്റെ അശാ സ്ത്രീയമായ ഗതാഗത നയം കാരണം പതിനഞ്ചു വർഷം മുമ്പ് 34000 സ്വകാര്യ ബസ്സുകൾ ഉണ്ടായിരുന്നത് നിലവിൽ 8000 ത്തിൽ താഴെ ആയി ചുരുങ്ങിയിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ വിവിധ ആവശ്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി അടക്കമുള്ള മുഴുവൻ മന്ത്രിമാർക്കും നിവേദനങ്ങൾ നൽകുകയും നിരാഹാരസമരം, ധർണ, പ്രതിഷേധമാർച്ച്, പ്രതിഷേധ സംഗമം തുടങ്ങിയവയിലൂടെ ശ്രദ്ധയിൽ പെടുത്തിയതിനു ശേഷവും സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഇല്ലാത്തതിനാൽ സർവീസ് നടത്താൻ കഴിയാതെ വരുന്ന സാഹചര്യത്തി ലാണ് ജൂലായ് 8, ചൊവ്വാഴ്‌ച ഒരു ദിവസം സൂചനയായും ജൂലായ് 22 മുതൽ അനിശ്ചിത കാലത്തേക്കും സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നിർത്തി വെക്കാൻ ബസ്സ് ഉടമ സംഘടനകളുടെ കൂട്ടാഴ്‌മയായ ബസ്സ് ഉടമ സംയുക്ത സമിതി തീരുമാനിച്ചിരിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു

പത്രസമ്മേളനത്തിൽ കെ.ടി. വാസുദേവൻ (ചെയർമാൻ), കെ. രാധാകൃഷ്ണൻ (കൺവീനർ), എം. തുളസീദാസ് (വൈസ് ചെയർമാൻ), ടി.കെ. ബീരാൻകോയ (ട്രഷറർ), എം.ഇ. ഗംഗാധരൻ (സമിതി അംഗം), പ്രദീപൻ ടി.കെ. (സമിതി അംഗം)പങ്കെടുത്തു.

1 ദീർഘകാലമായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ദീർഘ ദൂര ബസുകളുടെയും പെർമിറ്റുകൾ അതേപടി യഥാസമയം പുതുക്കി നൽകുക.

2. അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രം കൺസഷൻ ലഭ്യമാക്കുകയും വിദ്യാർത്ഥികളുടെ യാത്ര നിരക്ക് കാലോചിതമായി വർദ്ധിപ്പിക്കുകയും ചെയ്യുക.

3. ബസ്സ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കണം

4. ഇ-ചലാൻ വഴി അമിത പിഴ ചുമത്തുന്നത് അവസാനിപ്പിക്കണം

5 വില പിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക

Follow us on :

More in Related News