Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണില്ലാത്ത ക്രൂരത...മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ അരകിലോമീറ്ററിലേറെ വലിച്ചിഴച്ചു

16 Dec 2024 09:15 IST

Shafeek cn

Share News :

കൽപ്പറ്റ: വയനാട് ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ചു. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് സംഭവം.

മാനന്തവാടി പുൽപള്ളി റോഡിലാണ് സംഭവം. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. ഇവരെ പിടികൂടാനായില്ല.


സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തർക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.രണ്ട് കാറുകളിൽ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാർ പറയുന്നു.

Follow us on :

More in Related News