Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം വെള്ളിയാഴ്ച മുതൽ കുന്ദമംഗലത്ത്

23 Oct 2024 19:01 IST

Basheer Puthukkudi

Share News :

കുന്നമംഗലം:: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 25 വെള്ളിയാഴ്ച കുന്ദമംഗലത്ത് തുടക്കം കുറിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ആറായിരത്തോളം കുട്ടികൾ പങ്കെടുക്കും. പ്രവർത്തിപരിചയമേള കുന്ദമംഗലം എച്ച്.എസ്.എസിലും എ.യു.പി.എ സി ലും ഗണിതശാസ്ത്ര മേള മർക്കസ് ഗേൾസിലും സാമൂഹ്യ ശാസ്ത്രമേള മർക്കസ് ബോയ്സിലും ശാസ്ത്രമേള മാർക്കസ് ഗേൾസിലും ഐടി മേള, വി.എച്ച്.എസ്.ഇ വെക്കേഷണൽ എക്സ്പോ, കരിയർ ഫെയർ എന്നിവ കുന്ദമംഗലം എച്ച്.എസ്.എസിലും നടക്കും. മേളയുടെ രജിസ്ട്രേഷൻ 24 ന് (വ്യാഴം) ഉച്ചക്ക് രണ്ട് മണി മുതൽ കുന്ദമംഗലം എച്ച്.എസ്.എസിൽ നടക്കും. സബ് ജില്ലാ കൺവീനർമാരാണ് ഫീസsച്ച് രിജിസ്ട്രേഷൻ നടത്തേണ്ടത്.ഈ സമയത്ത് കഴിഞ്ഞ വർഷം ലഭിച്ച റോളിംഗ് ട്രോഫികൾ തിരിച്ച് നൽകുകയും വേണം. രണ്ട് ദിവസങ്ങളിലായി ഒൻപതിനായിരം പേർക്ക് ഭക്ഷണം വിളമ്പും. ഭക്ഷണം കുന്ദമംഗലം എച്ച്.എസ്.എസിലാണ്. മീഡിയക്കാർക്ക് കുന്ദമംഗലം എച്ച്.എസ് എസിൽ പ്രത്യേക സജ്ജീകരണം ചെയ്തിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ് കുമാർ, മീഡിയാ പബ്ലിസിറ്റി കമ്മറ്റി വൈസ് ചെയർമാൻ പി.പി ഫിറോസ്, കൺവീനർ പി.അബ്ദുൽ ജലീൽ, കോ-കൺവീനർ എം.എ സാജിദ്, എക്സ്പോ കൺവീനർമാരായ സജിത്ത്, പി.ജാഫർ, കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംഗ് സെൽ കോഡിനേറ്റർ സക്കരിയ എളേറ്റിൽ, ഫാത്തിമ ടീച്ചർ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News