Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെറുപുഴയിലെ കുത്തൊഴുക്ക് തെങ്ങിലക്കടവ് ആയംകുളം റോഡിന്റെ പുതുക്കുടി ഭാഗം തകർന്നു

23 May 2024 18:45 IST

Basheer Puthukkudi

Share News :




കനത്ത കാലവർഷത്തിൽ ചെറുപുഴയിലെ ജലനിരപ്പ് ഉയർന്നതോടെ തെങ്ങിലക്കടവ് ആയംകുളം റോഡിന്റെ പുതുക്കുടി ഭാഗം പൂർണമായും ഇടിഞ്ഞ് തകർന്നുവീണു. കാൽനട പോലും അസാധ്യമായ രീതിയിലാണ് റോഡ് പിളർന്ന് പുഴയിലേക്ക് പതിച്ചത്. നാട്ടുകാരുടെ നേതൃത്വത്തിൽ റോഡിൻ്റെ ഇരുഭാഗത്തും തടസ്സങ്ങൾ സ്ഥാപിച്ച് അപകടം ഒഴിവാക്കാൻ നടപടി സ്വീകരിച്ചു. 


നിത്യേന നൂറുകണക്കിന് ആളുകളും വാഹനങ്ങളും യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന പ്രസ്തുത റോഡിൽ ഇടിഞ്ഞ ഭാഗം ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. റോഡിൻ്റെ 50 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദ്ദേശം നൽകി. ഗ്രാമപഞ്ചായത്ത് അധീനതയിലുള്ള ഈ റോഡ് 2018ൽ സംസ്ഥാന സർക്കാർ അനുവദിച്ച 94 ലക്ഷം രൂപ ചെലവിലാണ് നവീകരിച്ചിരുന്നത്. 


പിടിഎ റഹീം എംഎൽഎ, ഇറിഗേഷൻ വകുപ്പ് അസി. എൻജിനീയർ പിപി നിഖിൽ, ഓവർസിയർ എംകെ ലിജാസ്, വാർഡ് മെമ്പർ എൻ രജിത, സുരേഷ് പുതുക്കുടി, സികെ സുനീഷ് എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News