Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങൾ എട്ടിനും ഒമ്പതിനും സ്‌ട്രോങ് റൂമിലേക്കു മാറ്റും

06 Apr 2024 19:31 IST

CN Remya

Share News :

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള വോട്ടിങ് യന്ത്രങ്ങൾ ജില്ലയിലെ ഒൻപതു നിയോജകമണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റുന്നതിനുള്ള നടപടി ഏപ്രിൽ 8നും 9നും നടക്കും. എട്ടിന് (തിങ്കൾ) രാവിലെ എട്ടുമണിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കള്ക്ടർ വി. വിഗ്‌നേശ്വരിയുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും സാന്നിധ്യത്തിൽ കോട്ടയം തിരുവാതിൽക്കലുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ(ഇ.വി.എം.) വെയർഹൗസിൽ നിന്ന് വിവിധ നിയമസഭാമണ്ഡലങ്ങളിലേക്ക് വോട്ടിങ് യന്ത്രങ്ങൾ വിതരണം ചെയ്യും. അതത് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടെ ജീവനക്കാർ വോട്ടിങ് യന്ത്രങ്ങൾ ഏറ്റുവാങ്ങി അവർക്കായി നിശ്ചയിച്ചിട്ടുള്ള കവചിത വാഹനത്തിൽ കയറി പോലീസ് അകമ്പടിയോടെയാവും വോട്ടിങ് യന്ത്രങ്ങൾ നിർദിഷ്ട സ്‌ട്രോങ് റൂമിലെത്തിക്കുക. ഒന്നാംഘട്ട റാൻഡമൈസേഷനിലൂടെ ഓരോ നിയോജകമണ്ഡലത്തിനും അനുവദിച്ച വോട്ടിങ് യന്ത്രങ്ങളാണ് കൈമാറുക.


ഓര

നിയോജകമണ്ഡലത്തിലും ആവശ്യമായ ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയുടെ 20 ശതമാനത്തിൽ അധികവും വി.വി.പാറ്റ് മെഷീനുകളുടെ 30 ശതമാനത്തിൽ അധികവുമാണ് ആദ്യഘട്ട റാൻഡമൈസേഷനിലൂടെ അനുവദിച്ചിട്ടുള്ളത്. ഏപ്രിൽ പകുതിക്കുശേഷം നടക്കുന്ന രണ്ടാം ഘട്ട റാൻഡമൈസേഷനിലൂടെയാവും ബൂത്തുകളിലേയ്ക്കുളള വോട്ടിങ് യന്ത്രങ്ങളുടെ തെരഞ്ഞെടുപ്പ്് നിർണയിക്കുന്നത്.


ഒൻ

പതു നിയമസഭാ മണ്ഡലങ്ങളാണ് കോട്ടയം ജില്ലയിൽ. പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി എന്നീ മണ്ഡലങ്ങൾ കോട്ടയം ലോക്സഭാ മണ്ഡലത്തിലും ചങ്ങനാശേരി മണ്ഡലം മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലും കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങൾ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലുമാണ്.

ിയമസഭാമണ്ഡലങ്ങളും വോട്ടിങ് മെഷീൻ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമും.-

ാലാ-സെന്റ് വിൻസെന്റ് പബ്ലിക് സ്കൂൾ, പാലാ, കടുത്തുരുത്തി-ദേവമാതാ കോളജ്, കുറവിലങ്ങാട്, വൈക്കം- സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ, വൈക്കം.  

ഏറ്റുമാനൂർ-സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, അതിരമ്പുഴ. കോട്ടയം-എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം. പുതുപ്പളളി-ബേക്കർ മെമ്മോറിയൽ സ്‌കൂൾ, കോട്ടയം. ചങ്ങനാശേരി- എസ്.ബി. ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരിം കാഞ്ഞിരപ്പള്ളി- സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്‌കൂൾ, കാഞ്ഞിരപ്പള്ളി പൂഞ്ഞാർ-സെന്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി.

വോട്ടെടുപ്പിനുശേഷം കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ നാട്ടകം ഗവ. കോളജിലെയും മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ മാവേലിക്കര ബിഷപ് മൂർ കോളജിലെയും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയയിലെയും സ്ട്രോങ് റൂമുകളിലേക്കു മാറ്റും.

Follow us on :

More in Related News