Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2025 22:21 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി പൊതു ശ്മാശനത്തിൽ വെളിച്ചം പോലും ഇല്ലാതെ മൃതദേഹങ്ങൾ സംസാരിക്കാൻ എത്തുന്നവർ അങ്കലാപ്പിൽ. പരപ്പനങ്ങാടി മുൻസിപ്പാലിറ്റിക്ക് കീഴിലെ പൊതു ശ്മാശനമാണ് അനാധമായി കിടക്കുന്നത് ഒരു ഭാഗത്തും കടലും റോഡിന് മറുഭാഗത്ത് ജനങ്ങൾ തിങ്ങി താമസിക്കുന്ന കോളനിയുമാണ്. എന്നിട്ട് പോലും പരിസര വാസികളുടെ പരാതി പോലും മുഖവിലക്ക് എടുക്കാതെ ഇലക്ട്രിക് സംവിധാനം എന്ന സ്വപ്നം പ്രാവർത്തികമാക്കിയെടുക്കാൻ നാളിതു വരെ ഭരണധാരികൾക്ക് ആയിട്ടില്ല. എന്നത് തന്നെയാണ് പരപ്പനാടിൻ്റെ ജനത അനുഭവിക്കുന്ന ബുദ്ധിമുട്ട്.
പരപ്പനങ്ങാടിയിലേയും സമീപ പ്രദേശങ്ങളിലെയും സ്ഥലങ്ങളിലെ മൃതദേഹങ്ങൾ കെട്ടുങ്ങൽ പൊതു ശ്മാശനത്തിലാണ് സംസാരിക്കാറ്. ഇരുട്ടിൻ്റെ മറവിൽ മൃതദേഹങ്ങൾ ചാരത്തിൽ അടിയുമ്പോൾ നിറ കണ്ണുമായി നിൽക്കുന്നവരുടെ മിഴികൾ ഒപ്പാൻ പ്രാദേശിക ഭരണകൂടത്തിനായിട്ടില്ല. നിറകണ്ണുമായി ബന്ധുക്കൾ പൊതു ശ്മാശനത്തിൽ നിന്ന് മൊബൈൽ വെളിച്ചതിൽ മാത്രമാണ് ഇറങ്ങി പോവുന്നത് എന്നത് വളരെ വേദനജനകമാണ്...
പരപ്പനങ്ങാടി പൊതു ശ്മശാനം പൊതു ജനങ്ങൾക്ക് ഉപയോഗ പ്രദമാക്കുന്നതിന് വേണ്ടി വലിയ രീതിയിൽ പൊതുജന പ്രക്ഷോഭങ്ങൾ ഉയർന്ന് വരുന്നുണ്ട്.
അതേ സമയം പൊതു ശ്മശാനത്തിലെ വൈദ്യുതിയുടക്കമുള്ള മറ്റ് അറ്റകുറ്റ പണികളും അടുത്ത തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും എന്ന് പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് എൻലൈറ്റ് ന്യൂസിനെ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.