Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണക്കാലത്ത് പൂക്കളം ഒരുക്കാൻ കൊല്ലം കൊട്ടാരക്കര കോട്ടത്തല പണയിൽ കുറച്ച് കുടുംബങ്ങൾ ഒത്തുചേർന്നപ്പോൾ വിരിഞ്ഞത് ജമന്തി വസന്തം.

09 Sep 2024 12:17 IST

R mohandas

Share News :

കൊല്ലം:ഈ ഓണക്കാലത്ത് പൂക്കളം ഒരുക്കാൻ കൊട്ടാരക്കര കോട്ടത്തല പണയിൽ കുറച്ച് കുടുംബങ്ങൾ ഒത്തുചേർന്നപ്പോൾ വിരിഞ്ഞത് ജമന്തി വസന്തം.

പ്രതീക്ഷിച്ചതിലും കൂടുതൽ വിളവ് കിട്ടി എന്നാണ് കർഷകർ പറയുന്നത് കൂട്ടായ കൃഷിയാണ് ചെയ്യുന്നത്.കുറച്ചു വർഷങ്ങൾക്കു മുമ്പ് വരെ 100% അന്യസംസ്ഥാനങ്ങളെയാണ് നമ്മൾ പൂക്കൾക്ക് ആശ്രയിച്ചുകൊണ്ടിരുന്നത്.എന്നാൽ ഈ അടുത്തകാലത്തായി വിവിധ സ്ഥലങ്ങളിൽ പൂവിൻറെ കൃഷി ചെയ്തു വരുന്നതായി കണ്ടുവരുന്നു മിക്ക സ്ഥലത്തും 100% വിജയം തന്നെയാണ്.വളരെ മനോഹരമായ കാഴ്ചകളാണ് ഈ തോട്ടത്തിൽ ഉള്ളത് ആർക്ക് കണ്ടാലും ഒന്ന് ഫോട്ടോ എടുക്കാൻ തോന്നും അത്രയ്ക്ക് ഭംഗിയായി ആണ് ഇവർ ഇത് പരിപാലിച്ചിരിക്കുന്നത്.

30 സെൻറ് സ്ഥലത്താണ് ഈ വസന്തം അവർ വിരിയിച്ചെടുത്തിരിക്കുന്നത് ഏകദേശം 1200 ചെടികൾഉണ്ട്.. ശരാശരി ഒരു ചെടിയിൽ നിന്ന് 600ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ തൂക്കം കിട്ടുന്നതായി കർഷകർ പറയുന്നു.

നെടുവത്തൂർ കൃഷി ഓഫീസിന്റെ വലിയ സഹായം ഈ കൃഷിക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് വീട്ടുകാർ പറയുന്നത്... കൃത്യമായ പരിചരണവും മറ്റും ഉണ്ടെങ്കിൽ 45 ദിവസം മുതൽ പൂവിട്ടു തുടങ്ങും.. പിന്നീട് കുറച്ചു കാലം വിളവെടുക്കാം എന്തായാലും മുടക്ക് മുതൽ താരതമ്യേന കുറവുള്ളതും എന്നാൽ സീസൺ സമയത്ത് ആണെങ്കിൽ വലിയ രീതിയിൽ ലാഭം ഉണ്ടാക്കി തരാൻ പറ്റുന്ന കൃഷി തന്നെയാണ് പൂ കൃഷി ഇപ്പോൾ ശരാശരി 100 രൂപ കിട്ടുന്നത് ഓണം അടുക്കുമ്പോൾ പലസ്ഥലങ്ങളിലും 300 രൂപ വരെ കിട്ടാനുള്ള സാധ്യതയുണ്ട്. ആവശ്യമുള്ളവർ നേരിട്ട് ചെന്നാൽ വിലക്കുറവിൽ നല്ല പൂക്കൾ വാങ്ങാൻ കഴിയും.

Follow us on :

More in Related News