Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2025 19:27 IST
Share News :
പരപ്പനങ്ങാടി : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിക്ക് സമീപമുള്ള പാലത്തിങ്ങലിൽ, പാലത്തിങ്ങൽ ട്രോമാ ആൻഡ് ഹെൽത്ത് കെയറും (PTH) MEC7 എജ്യുക്കേഷൻ ആൻഡ് കരിയർ കൺസൾട്ടന്റ്സും (MEC7) സംയുക്തമായി സംഘടിപ്പിച്ച കാർഡിയോ പൾമണറി റെസസിറ്റേഷൻ (CPR) & പാലിയേറ്റീവ് കെയർ പരിശീലന പരിപാടിയും പൗരപ്രമുഖരുടെ സൗഹൃദ സംഗമവും വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
മലപ്പുറം ജില്ലാ ട്രോമാ കെയറിലെ ബേസിക് ലൈഫ് സപ്പോർട്ട് (BLS) പരിശീലകരായ അനസ് തിരുത്തിയാട് (Anas Rm), സിയാദ് തിരുത്തിയാട് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. അത്യാഹിത ഘട്ടങ്ങളിൽ ഒരാളുടെ ജീവൻ എങ്ങനെ രക്ഷിക്കാം എന്നതിനെക്കുറിച്ച് പ്രായോഗിക പരിശീലനം നൽകി. കൂടാതെ, സാന്ത്വന പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിപാടിയിൽ വിശദീകരിക്കുകയുണ്ടായി.
സൗഹൃദ സംഗമം ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ബഹാവുദ്ദീൻ നദ്‌വി കൂരിയാട് ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്ത് സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. പാലത്തിങ്ങൽ ട്രോമാ ആൻഡ് ഹെൽത്ത് കെയർ കേരളയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) ഡോ. അമീറലി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
2020 ഓഗസ്റ്റ് 15ന് തുടക്കം കുറിച്ച പാലത്തിങ്ങൽ ട്രോമാ ആൻഡ് ഹെൽത്ത് കെയറിന് കീഴിൽ ഉടനെ തന്നെ ഒരു ഫിസിയോ തെറാപ്പി സെന്റർ സ്ഥാപിക്കുന്നതിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. പ്രദേശവാസികൾക്ക് കുറഞ്ഞ ചിലവിൽ മികച്ച ഫിസിയോ തെറാപ്പി ചികിത്സ ലഭ്യമാക്കുകയാണ് ഈ സെന്ററിലൂടെ ലക്ഷ്യമിടുന്നത്. PTH, MEC7 ഭാരവാഹികളും മറ്റ് സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.