Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Aug 2024 15:34 IST
Share News :
കോട്ടയം: കോട്ടയം നഗരസഭയിലെ യുഡിഎഫ് ഭരണത്തിന്റെ തണലിൽ നടന്ന കോടികളുടെ തട്ടിപ്പും അഴിമതിയും ദുർഭരണവും അവസാ നിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭക്കു മുന്നിൽ രണ്ടാഴ്ച മുമ്പ് അക്രമ സമരം നടത്തിയ ബിജെപി അവിശ്വാസ പ്രമേയത്തെ എതിർത്തതിലൂടെ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ അനിൽകുമാർ പ്രസ്താവനയിൽ പറഞ്ഞു. ബിജെപി നടത്തിയ സമരത്തിൽ എൽഡിഎഫിന് യുഡിഎഫുമായി ബന്ധമുണ്ടെന്നായി ആരോപണം. അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ അതിന്റെ യഥാർത്ഥ്യം ജനങ്ങൾക്ക് വ്യക്തമാകട്ടെയെന്ന നിലപാടാണു് എൽഡിഎഫ് സ്വീകരിച്ചത്. ബിജെപി ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ യുഡിഎഫ് മൗനമായിരുന്നു. ബിജെപിയെ മറുപടി പറഞ്ഞു പോലും നോവിക്കാതിരിക്കാൻ കോട്ടയം എംഎൽഎയുടെ ജാഗ്രതയും വെളിവായിരിക്കുന്നു. ഈ കൂട്ടുകെട്ടിനെതിരായ എൽഡിഎഫിന്റെ പോരാട്ടം കൂടുതൽ ശക്തമായി തുടരും.
ക്രിമിനൽ കേസിൽ പ്രതിയായിട്ടും അഴിമതിയിലെ പ്രധാന ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ഭരണകക്ഷി സസ്പെന്റു ചെയ്തിരുന്നില്ല. സർക്കാർ നേരിട്ട് സസ്പെൻഷൻ നടപ്പാക്കിയിരിക്കുകയാണ്. പണാപഹരണം നടത്തിയ ഫയലുകളിൽ ചെയർപേഴ്സൺ ഒപ്പിട്ടിട്ടുണ്ടോയെന്ന് യുഡിഎഫ് വ്യക്തമാക്കണം. ഫയലുകൾ സംസാരിക്കുന്നത് ഭരണ നേതൃത്വത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്തമാണ്. ഇത്രയേറെ തുറന്നു കാട്ടപ്പെട്ടിട്ടും നാണമില്ലാതെ പിന്തുണ നൽകാൻ ബിജെ പിയും അത് സ്വീകരിക്കാൻ യുഡിഎഫും പരസ്പരം മത്സരിക്കുന്നത് അപമാനകരമാണെന്നും അനിൽകുമാർ ചൂണ്ടിക്കാട്ടി.
Follow us on :
Tags:
More in Related News
Please select your location.