Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇത് എം സി റോഡല്ല, എ സി റോഡാണ്

12 May 2024 11:14 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


കാഞ്ഞിരപ്പള്ളി:


ചങ്ങനാശേരി - അലപ്പുഴ റോ

ഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്ന തെങ്കിൽ കാഞ്ഞിരപ്പള്ളിക്കാർക്കുമുണ്ട് ഒരു എ സി റോഡ്. കടുത്ത വേനൽച്ചൂടിൽ നാടും നഗര വും വെന്തുരുകുമ്പോൾ ആശ്വാസത്തിന്റെ തണ ലും കുളിർമയും നൽകുകയാണ് കാഞ്ഞിരപ്പ ള്ളി കുന്നുംഭാഗം - ടിബി റോഡ് എന്ന എസി റോഡ്. ദേശീയപാത 183 നെ - കാഞ്ഞിരപ്പള്ളി - മണിമല റോഡിനെ ബന്ധിപ്പിക്കന്ന ലിങ്ക് റോഡിലൂടെ ( ഡൊമിനിക്ക് തൊമ്മൻ) സഞ്ചരിക്കുമ്പോൾ എ സി ഹാളിലൂടെ പോകുന്ന അനുഭൂതിയാണ് കടന്നു പോകുമ്പോൾ.


കാഞ്ഞിരപ്പള്ളി കുന്നും ഭാഗം ജനറൽ ആശുപത്രി പടി മുതൽ മണ്ണാറക്കയം വരെയുള്ള പാതയുടെ ഇരുവശങ്ങളിലുമായി നിൽക്കുന്ന ത ണൽമരങ്ങളാണ് റോഡിനെ എസി റോഡാക്കി മാറ്റുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് തൈകൾ ന ടുകയും അതിനെ പരിപാലിക്കുകയും ചെയ്ത കാഞ്ഞിരപ്പള്ളി കരിപ്പാ പറമ്പിൽ ഡൊമിനിക് ഏബ്രഹാം എന്ന ഇങ്കാച്ചനാണ് ഈ തണൽ മരത്തിൻ്റെ അവകാശി. 1980കളുടെ പകുതിയോടെയാണ് മരത്തൈകൾ നട്ടത്. വാക, മരുത്, അക്വേഷ്യ, പ്രത്യേക ഇനം കൊന്ന എന്നിവയാണ് നട്ടുപിടിപ്പിച്ചത്.നാടിനു തണൽ ഒരുക്കുന്ന നല്ല ശീലത്തിന്റെ ശേഷിപ്പുകളാണ് ഓരോ തണൽമരങ്ങളും. വേ നൽക്കാലത്തെ കടുത്ത ചൂടിന് മാത്രമല്ല, മഴ ക്കാലത്തും ആളുകൾക്ക് കുടപോലെ ആശ്വാസ മായി നിൽക്കുന്ന മരങ്ങളാണിവ. വാഹനം നിർ ത്തി അൽപ്പം വിശ്രമിക്കാനും ഭക്ഷണം കഴിക്കാ നുമെല്ലാം ആളുകൾ ഈ റോഡ് തെരഞ്ഞെടു ക്കുന്നു.


വേനലിൽ ആശ്വാസം നൽകുന്നതിനൊപ്പമാണ് മനോഹര കാഴ്ച‌ചയും ഈ തണൽ മരങ്ങൾ ഒരു ക്കുന്നത്. പല നിറങ്ങളിൽ പൂവിട്ടു നിൽക്കുന്ന മ രങ്ങൾ യാത്രക്കാർക്ക് കണ്ണിനും മനസിനും ഒരു പോലെ കുളിരേകുന്നു. പിങ്ക്, വയലറ്റ്, മഞ്ഞ നി റങ്ങളിൽ പൂക്കളുള്ള മരങ്ങളാണ് ഏറെയും. പ ച്ചപ്പ് വിരിച്ച ഈ പാതയോരങ്ങളിൽ പലപ്പോഴും കല്യാണ ഫോട്ടോ ഷൂട്ടുകളും സൗഹൃദങ്ങളു ടെ സെൽഫികളും വിരിയാറുണ്ട്

Follow us on :

Tags:

More in Related News