Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2024 07:10 IST
Share News :
അങ്കമാലി: പരിസ്ഥിതി സംരക്ഷണത്തിൽ വേറിട്ട ജീവിത മാതൃകയാണ് ദമ്പതികളായ കാലടി എസ് മുരളീധരനും രാധയും. പ്രഭാത സവാരിക്കിടെ തെരുവോരങ്ങളിൽ നിന്നു കഴിഞ്ഞ 60 ദിവ സത്തിനുള്ളിൽ ഇവർ ശേഖരിച്ചത് ആറായിരത്തിലേറെ കുപ്പികളും ഏഴായിരത്തിലധികം കുപ്പി അടപ്പുകളും മുന്നൂറോളം മദ്യ കുപ്പികളും. ഇവ കഴുകി വൃത്തിയാക്കി വിട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇത് വിറ്റു കിട്ടുന്ന തുക കൊണ്ട് കാലടി എസ്.എൻ ഡിപി ലൈബ്രറിയിലെ ശാസ്ത്ര പുസ്തക വിഭാഗം വിപുലീകരിക്കുകയാണ് ലക്ഷ്യം.
മുരളീധരൻ കാലടി എസ്എൻഡിപി ലൈബ്രറി സെക്രട്ടറിയും രാധ കാലടി പഞ്ചായത്തിലെ ലൈബ്രേറിയനും ആണ്. ഹൃദയശസ്ത്രക്രിയയെത്തുടർന്ന് വിശ്രമത്തിൽ ആയിരുന്ന മുരളീധരൻ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ആരോഗ്യസംരക്ഷണത്തിനായി സഹധർമ്മിണിയോടൊത്ത് പ്രഭാതസവാരി ആരംഭിച്ചത്.
നടത്തം നാടിന്റെ ആരോഗ്യത്തിന് എന്ന ആശയ വുമായാണ് ഈ ദമ്പതികളുടെ പ്രഭാത സവാരി. കുനിഞ്ഞു നിവർന്നും മണ്ണിൽ നിന്നു കുപ്പികളും അടപ്പുകളും പറക്കുമ്പോൾ ഒരു വ്യായാമവും ഇതോടൊപ്പം ലഭിക്കുന്നു. മാലിന്യം പെറുക്കി മാറ്റുന്ന പ്രവർത്തി സമൂഹത്തിലെ താഴേക്കിടയിലുള്ളർ മാത്രം ചെയ്യേണ്ട ഒന്നല്ലെന്ന് അവർ പറയുന്നു. മികച്ച ഗ്രന്ഥശാല പ്രവർ ത്തകർക്കുള്ള ജില്ലാതല പുരസ്‌ക്കാരം ഈ ദമ്പതികൾക്ക് ലഭിച്ചിട്ടുണ്ട്
Follow us on :
Tags:
More in Related News
Please select your location.