Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2024 18:13 IST
Share News :
.മാള: ജലനിധി പൈപ്പ് തകരാറിലായത് പരിഹരിക്കാൻ കുഴിച്ചത് തകരാർ പരിഹരിച്ചീട്ടും മൂടിയില്ലയെന്ന് പരാതി.മാള പ്രൈവറ്റ് ബസ്സ് സ്റ്റാൻൻ്റിന് സമീപം കെ കെ റോഡിൽ മൂന്ന് ആഴ്ച മുമ്പെടുത്ത കുഴിയാണ് മൂടാതെ സ്ഥിതി ചെയ്യുന്നത്.മാളയിലെ ഏറ്റവും തിരക്കുള്ള റോഡാണിത്.തുറന്നു കിടക്കുന്ന ഈ കുഴി ഗതാഗത തടസ്സത്തിനും അപകടത്തിനും വഴിയൊരുക്കും. ജില്ലാപഞ്ചായത്ത്റോഡാണിത്.രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിലാവുന്നത് പതിവാകുന്നു.
സമീപത്തുള്ള ആശുപത്രിയിലേയ്ക്ക് വരുന്ന ആബുലൻസിനടക്കം വാഹനങ്ങൾക്ക് ഗതാഗത തടസ്സം സ്യഷ്ടിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. സമീപത്തെ കച്ചവടക്കാരും കടയ്ക്കു മുന്നിലെ കുഴികാരണം ബുദ്ധിമുട്ടുകയാണ്.നിരവധി തവണ പരാതി പറഞ്ഞിട്ടും കുഴി മൂടാൻ ജലനിധി അധികൃതർ നടപടി സ്വീകരിക്കുന്നില്ലയെന്ന് ചൂണ്ടി കാണിച്ച് പൊതു പ്രവർത്തകൻ ഷാൻ്റി ജോസഫ് തട്ടകത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയക്കും കളക്ടർക്കും പരാതി നൽകിയിരിക്കുകയാണ്.
Follow us on :
Tags:
More in Related News
Please select your location.