Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2024 19:14 IST
Share News :
മൂന്നാർ : 1984 നവംബര്‍ 7നാണ് മൂന്നാറില്‍ കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്. 10.30 ഓടെയായിരുന്നു ആ ദുരന്തം. മൂന്നാര്‍ ഹൈറേഞ്ച് ക്ലബ്ബ് മൈതാനിയില്‍ ഇറങ്ങിയ ഹെലികോപ്ടര്‍ കാണാനുള്ള ആവേശത്തില്‍ 14 കുട്ടികളെയാണ് തണുത്ത മരവിച്ച മുതിരപ്പുഴയാര്‍ അപഹരിച്ചത്. എല്ലാവരും മൂന്നാര്‍ ഗവ. ഹൈസ്‌കുളിലെ വിദ്യാര്‍ഥി കളായിരുന്നു. ഹെലികോപ്ടര്‍ വട്ടമിട്ട് പറക്കുന്ന ശബ്ദം കേട്ടാണ് യുപി വിഭാഗത്തിലെ കുട്ടികള്‍ ക്ലാസ് മുറികളില്‍ നിന്നും ഓടിയത്. അന്ന് ചില ക്ലാസുകളില്‍ അധ്യാപകര്‍ ഉണ്ടായിരുന്നില്ല. പഴയ മൂന്നാറിനെ ഹൈറേഞ്ച് ക്ലബ്ബുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിലേക്ക് കുട്ടികള്‍ ഓടി എത്തി. എന്നാല്‍ ഗേറ്റ് അടഞ്ഞു കിടന്നതിനാല്‍ മുന്നില്‍ പോയ കുട്ടികള്‍ക്ക് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാനായില്ല. ഇതറിയാതെ പിന്നില്‍ നിന്നും കുട്ടികള്‍ വന്നു കൊണ്ടിരുന്നു. ഭാരം താങ്ങാനാകാതെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു.
കുട്ടികള്‍ മുതിരപ്പുഴയാറിലേക്ക് പതിച്ചു. മൂന്നാര്‍ ഹെഡ് വര്‍ക്‌സ് ഡാമിന്റെ ഭാഗമായതിനാല്‍ തണപ്പും ആഴവും കൂടുതലായിരുന്നു. കൂട്ടക്കരച്ചില്‍ കേട്ട് ഓടി എത്തിയവര്‍ രക്ഷാപ്രവര്‍ത്തകരായി. നിരവധി കുട്ടികളെ രക്ഷിച്ചു.14 പേരെ രക്ഷിക്കാനായില്ല. 1942 ല്‍ ബ്രിട്ടിഷുകാര്‍ നിര്‍മ്മി ച്ചതായിരുന്നു തൂക്കുപാലം. പാലം പിന്നീട് പുതുക്കി പണിതുവെങ്കിലും 2018ലെ പ്രളയം ആ പാലത്തെ അപ്പാടെ തൂത്തെടുത്തു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് മൂന്നാറിലെ ടാറ്റാ ടീ യില്‍ മാനേജരായിരുന്ന അന്നത്തെ കേന്ദ്ര മന്ത്രി ബൂട്ടാ സിംഗിന്റെ ബന്ധുവിനെ കൊണ്ടു പോകുന്നതിനാണ് ഹെലികോപ്ടര്‍ എത്തിയത്.ജീവന്‍ പൊലിഞ്ഞ കുരുന്നുകളുടെ ഓര്‍മ്മക്കായി മൂന്നാറില്‍ സ്മാരകം തീര്‍ത്തിട്ടുണ്ട്. ഇവിടെ എല്ലാ വര്‍ഷവും കുരുന്നുകളുടെ ബന്ധുക്കള്‍ കണ്ണീരോടെയെത്തി മടങ്ങും. ഇത്തവണയും പ്രിയപ്പെട്ടവരുടെ ഓർമ്മകളുമായി ബന്ധുക്കളും സുഹൃത്തുക്കളും ഓടിയെത്തി. സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. മൂന്നാർ ഗവൺമെന്റ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘത്തിന്റെ നേതൃത്വത്തിലാണ് അനുസ്മരണയോഗം നടന്നത്. അനുസ്മരണ യോഗം ജില്ലാ പഞ്ചായത്തംഗം എം ഭവ്യ ഉദ്ഘാടനം ചെയ്തു.
Follow us on :
More in Related News
Please select your location.