Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2024 09:33 IST
Share News :
കോഴിക്കോട്- 30 രാജ്യങ്ങളിലൂടെ രണ്ട് വർഷം കൊണ്ട് സൈക്കിളിൽ തനിച്ച് സഞ്ചരിച്ച ഫായിസ് അഷ്റഫ് അലി നാട്ടിൽ തിരിച്ചെത്തി. രണ്ട് ഭൂഖണ്ഡങ്ങളിലെ 30 രാജ്യങ്ങളിലായി 23,000 കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഫായിസ് നേട്ടം കൈവരിച്ചത്. പാരിസ് ഒളിംപിക്സിൽ പങ്കെടുക്കാനായി. റോട്ടറി കാലിക്കറ്റ് സൺറൈസ് അംഗമായ ഫായിസിന് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു. ഫായിസിന്റെ ലോക പര്യടനം യുവതലമുറയ്ക്കു മാതൃകയാണെന്ന് പ്രസിഡന്റ് ഇബ്രാഹിം പി പറഞ്ഞു. സെക്രട്ടറി റോഷൻ ജോൺ, ട്രഷറർ ഇസ്ഹാഖ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
2022 ഓഗസ്റ്റ് 15ന് തിരുവനന്തപുരത്ത് നിന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്ത യാത്രയാണ് ഒട്ടനവധി നേട്ടങ്ങളും റെക്കോർഡുകളും സ്വന്തമാക്കി പൂർത്തീകരിച്ചത്. ലണ്ടൻ പാർലമെന്റിന്റെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഭാരത് ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിൽ ഇടം നേടിയ യാത്രയിൽ ഖത്തറിന്റെ ഹയ്യ കാർഡിന്റെ ചെക്ക് ഇൻ സ്റ്റാമ്പും കരസ്ഥമാക്കി. പാരീസ് ഒളിമ്പിക്സിനും സാക്ഷിയായ ശേഷമാണ് ഫായിസ് നാട്ടിൽ തിരിച്ചെത്തിയത്.
Follow us on :
More in Related News
Please select your location.