Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാപാരികൾ നിവേദനം നൽകി

21 Dec 2024 14:57 IST

Anvar Kaitharam

Share News :

വ്യാപാരികൾ നിവേദനം നൽകി


പറവൂർ: ചേന്ദമംഗലം കവലയിലെ കാന നിർമ്മാണം അനന്തമായി നീളുന്ന സാഹചര്യത്തിൽ യാത്രക്കാരും വ്യാപാരികളും അനുഭവിക്കുന്ന ദുരിതങ്ങൾ ചൂണ്ടിക്കാട്ടി ടൗൺ മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിവേദനം നൽകി.

നഗരത്തിലെ പ്രധാന കവലകളിൽ ഒന്നായ ഇവിടെ ഒരു ഭാഗത്തേക്കുള്ള റോഡ് പൂർണ്ണമായും അടച്ചിരിക്കുകയാണ്. ഒരു മാസക്കാലമായി കരിമ്പാടം, ചേന്ദമംഗലം ഭാഗത്തേക്കുള്ള വാഹനങ്ങളും വിദ്യാർത്ഥികളടക്കം കാൽ നടയാത്രക്കാരും കിലോമീറ്ററിലധികം ചുറ്റി തിരിഞ്ഞാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഈ ഭാഗത്തെ കച്ചവടക്കാരും സ്ഥാപനങ്ങൾ തുറയാനാവാതെ ദുരിതത്തിലാണ്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് റോഡ്സ് വിഭാഗം അസി. എക്സി. എഞ്ചിനിയർക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ജനറൽ സെക്രട്ടറി പി ബി പ്രമോദ്, അൻവർ കൈതാരം, എ എസ് മനോജ്, പി പി അനൂപ്, പി ജെ രാജൻ എന്നിവർ സംബന്ധിച്ചു.


Follow us on :

More in Related News