Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എറണാകുളം-അങ്കമാലി അതിരൂപതാ സഹൃദയ വിദ്യാദർശൻ: പഠനോപകരണ വിതരണം നടത്തി.

08 Jun 2024 19:33 IST

santhosh sharma.v

Share News :

വൈക്കം: കുട്ടികൾക്ക് ജന്മസിദ്ധമായി ലഭിച്ചിട്ടുള്ള കഴിവുകൾ കണ്ടെത്തി അവ വളർത്താനും ജീവിതത്തിൽ ഉയർച്ച നേടാനുമുള്ള അവസരമാണ് വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടതെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ അഭിപ്രായപ്പെട്ടു. അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ , വൈക്കം, ചേർത്തല പള്ളിപ്പുറം മേഖലകളിലെ ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ പുരോഗതിക്കായി നടപ്പാക്കുന്ന വിദ്യാദർശൻ പദ്ധതിയുടെ ഭാഗമായി പഠനോപകരണങളുടെ വിതരണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നു എന്നതിനപ്പുറം അർഹതപ്പെട്ടവർക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പ്രക്കാട് സഹൃദയ മേഖലാ ഓഫീസിൽ നടത്തിയ യോഗത്തിൽ ചേർത്തല ഫൊറോനാ വികാരി ഫാ. ആൻ്റോ ചേരാന്തുരുത്തി അദ്ധ്യക്ഷത വഹിച്ചു. ജർമനി ആസ്ഥാനമായ ചൈൽഡ് ഫൗണ്ടേഷൻ്റെ സഹായത്തോടെയാണ് വിദ്യാദർശൻ പദ്ധതി നടപ്പാക്കുന്നത്. ചൈൽഡ് ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടർ ഫാ. തോമസ് മുട്ടം മുഖ്യ പ്രഭാഷണം നടത്തി. പരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി. പ്രോഗ്രാം ഓഫീസർ കെ. ഓ. മാത്യൂസ്, വിദ്യാദർശൻ പദ്ധതി കോർഡിനേറ്റർ സിസ്റ്റർ ജൂലി എന്നിവർ പ്രസംഗിച്ചു.





Follow us on :

More in Related News