Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2024 21:10 IST
Share News :
പത്തനംതിട്ട : കേരള എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ശബരിമല പൂങ്കാവന പ്രദേശത്ത് ലഹരിമുക്ത മുന്നറിയിപ്പ് ഫലകങ്ങൾ സ്ഥാപിച്ചു. ശബരിമല പൂങ്കാവന പ്രദേശം ലഹരി നിരോധന മേഖലയാണെന്നും ലഹരി ഉപയോഗം ശിക്ഷാർഹമാണെന്നും വിവിധ ഭാഷകളിലുള്ള സന്ദേശം ഉൾക്കൊള്ളുന്ന പ്രകൃതി സൗഹൃദ മുന്നറിയിപ്പ് ഫലകങ്ങളാണ് ലക്ഷ്യ ഫോർ ഫ്യൂച്ചർ ക്ലബ്ബിന്റെ സഹകരണത്തോടെ സ്ഥാപിച്ചത്.
ഇതിന്റെ ഉദ്ഘാടനം ബഹു. കേരള ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി.എൻ.വാസവൻ അവർകൾ പമ്പയിൽ നിർവഹിച്ചു. എം.എൽ.എ മാരായ ശ്രീ. കെ.യു.ജെനീഷ് കുമാർ, ശ്രീ. പ്രമോദ് നാരായണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്.പ്രശാന്ത്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.എസ്.മോഹനൻ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീ. വി.റോബർട്ട്, പമ്പ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ. സുധീർ.ടി.എൻ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ, എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ശ്രീ. പി.പ്രദീപ്, എക്‌സൈസ് റാന്നി സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. സഹദുള്ള.പി.എ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ. വി.കെ.രാജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.