Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2024 21:40 IST
Share News :
വൈക്കം: വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാൻ എത്തിയ നഗരസഭ അധികൃതരും പോലീസ്, റവന്യൂ ഉദ്യോഗസ്ഥ സംഘവുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് സംഘർഷം സിപിഐ മണ്ഡലം സെക്രട്ടറി ഉൾപ്പടെ നാല് പേർ ചികിത്സയിൽ.
സി പി ഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അസ്സിസ്റ്റൻ്റ് സെക്രട്ടറി പി.പ്രദീപ്, എ ഐറ്റിയുസി പ്രവർത്തകരായ മനോഹരൻ, സുകുമാരൻ എന്നിവരെയാണ് പോലീസ് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തോട്ടുവക്കം, ലിങ്ക് റോഡ്, വൈപ്പിൻ പടി എന്നിവിടങ്ങളിലെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനായി എത്തിയ വിവിധ വകുപ്പ് അധികൃതരും എ ഐ ടി യു സി പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം ഉണ്ടായതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. സംഭവം അറിഞ്ഞ് സി പി ഐ നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തിയതോടെ തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ ദേഹാസ്വസ്ഥത നേരിട്ട മണ്ഡലം സെക്രട്ടറി ഉൾപ്പടെയുള്ളവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും.മറ്റുള്ളവരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.
അറസ്റ്റ് ചെയ്ത സംഭവമറിഞ്ഞ് സി.കെ ആശ എംഎൽഎയും മറ്റ് നേതാക്കളും വൈകിട്ട് 7 മണിയോടെ സ്റ്റേഷനിൽ എത്തികുത്തിയിരുന്നു. സംഭവം അറിഞ്ഞ് കൂടുതൽ പ്രവർത്തകർ എത്തി പോലീസ് സ്റ്റേഷന് മുന്നിലും റോഡിലുമയി ഉപരോധസമരം ആരംഭിക്കുകയായിരുന്നു.തുടർന്ന് ഡിവൈഎസ്പി സ്ഥലത്തെത്തുകയും എം എൽ എ യും മറ്റ് നേതാക്കളുമായി ചർച്ച നടത്തുകയും അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിടുകയുമായിരുന്നു. അതെ സമയം വൈക്കത്ത് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപെട്ടുണ്ടായ തർക്കത്തിൽ എ ഐ ടി യു സി, സിപിഐ നേതാക്കളെ പോലീസ് അകാരണമായി മർദ്ധിക്കുകയും അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായതെന്ന് സി പി ഐ നേതാക്കൾ പറഞ്ഞു.
മർദ്ദനം ഉണ്ടായിട്ടില്ലെന്നും ക്രമസമാധാനത്തിന് തടസ്സം നിന്നവരെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായതെന്നും സംഭവവുമായി ബന്ധപ്പെട്ട് 21 പേർക്കെതിരെ കേസ്സെടുത്തിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്.
Follow us on :
Tags:
More in Related News
Please select your location.