Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് പുതിയ മിനി ബസ്

28 Oct 2024 21:38 IST

CN Remya

Share News :

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് ഇനി പുതിയ മിനി ബസ്. ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിനായി ഗ്രാമീണ പഠന - സേവന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 15.5 ലക്ഷം രൂപ വിനിയോഗിച്ചാണ് മിനി ബസ് വാങ്ങിയത്. ബസിന്റെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിച്ചു.

ഇന്ത്യയില്‍ ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ പരിപാല സംവിധാനവും ഏറ്റവും മികച്ച ആരോഗ്യ പ്രവര്‍ത്തകരുമുള്ള സംസ്ഥാനം കേരളമാണെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. ആരോഗ്യ രംഗത്തുണ്ടാകുന്ന ഏത് വെല്ലുവിളിയും സധൈര്യം ഏറ്റെടുക്കുകയും അവയ്ക്ക് പരിഹാരം കാണുകയും ചെയ്യുന്നവരാണ് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. കോവിഡിനെതിരായ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരുടെ പോരാട്ടം ഇതിന് മികച്ച ഉദാഹരണമാണ്. അതുകൊണ്ട് തന്നെ ആരോഗ്യമേഖലയില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഒരു വീഴ്ചയും വന്നുകൂടായെന്നും ജോസ് കെ മാണി പറഞ്ഞു.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ വര്‍ഗ്ഗീസ് പി പുന്നൂസ് അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. അജിത് കുമാര്‍, പിടിഎ പ്രസിഡന്റ് അഡ്വ. ഗിരിജ ബാബു, സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ ആഷിഷ്, മെഡിക്കോ സോഷ്യോളജി വിഭാഗം ലക്ചറര്‍ ഡോ സന്തോഷ് കുമാര്‍ എ ജി, തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

കോട്ടയം ജില്ലയുടെ ഉള്‍പ്രദേശങ്ങളിലേക്ക് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് എത്തി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പഠനങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളുമൊക്കെ നടത്തുന്നതിനും വേണ്ടിയാണ് പുതിയ ബസ് അനുവദിച്ചത്.

Follow us on :

More in Related News