Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷയരോഗ മുക്ത ഗ്രാമ പഞ്ചായത്തുകൾക്കുള്ള പുരസ്‌കാരസമർപ്പണം നാളെ നടക്കും

23 Oct 2024 19:11 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: രാജ്യത്തെ ക്ഷയരോഗ മുക്തമാക്കുന്നതു ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ സർക്കാർ പ്രഖ്യാപിച്ച ടി.ബി. മുക്ത് ഭാരത് പദ്ധതിയിൽ  പ്രഥമ പുരസ്‌കാരത്തിന് അർഹമായ കോട്ടയം ജില്ലയിലെ ആറു ഗ്രാമ പഞ്ചായത്തുകൾക്കുള്ള പുരസ്കാര വിതരണം വ്യാഴാഴ്ച ( ഒക്ടോബർ 24) കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10.30 ന് നടക്കും.

ഞീഴൂർ, കല്ലറ, അകലക്കുന്നം, തലപ്പലം, കറുകച്ചാൽ, മണിമല ഗ്രാമ പഞ്ചായത്തുകളാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. പുരസ്‌കാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കമ്മിറ്റി അംഗങ്ങൾ, മെഡിക്കൽ ഓഫീസർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ജില്ലാ കളക്ടർ ജോൺ വി സാമുവൽ സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്യും.

മഹാത്മാഗാന്ധിയുടെ വെങ്കല ശിൽപവും, പ്രശസ്തിപത്രവുമാണ് സമ്മാനം.  

കുറഞ്ഞ ക്ഷയരോഗ വ്യാപന തോതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തുകളെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.  

 ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ക്ഷയരോഗ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2024 ഡിസംബർ 31 നു മുൻപ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പരിശോധന പൂർത്തിയാക്കി പ്രഥമ ഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.  

(കെ.ഐ.ഒ.പി.ആർ. 2321/2024)

Follow us on :

More in Related News