Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തെ വഴിയോരക്കച്ചവടക്കാരെ അന്യായമായി ഒഴിപ്പിക്കൽ; എഐടിയുസി വൈക്കം നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി.

29 Aug 2024 15:47 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തെ വഴിയോരക്കച്ചവടക്കാരെ അന്യായമായി ഒഴിപ്പിക്കുന്ന നഗരസഭയുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ എഐടിയുസിയുടെ നേതൃത്വത്തിൽ വൈക്കം നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് നഗരസഭ ഗെയിറ്റിന് സമീപം പോലീസ് തടഞ്ഞു.തുടർന്ന് നടന്ന ധർണ്ണാസമരം എ ഐ ടി യു സി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഉപജീവനത്തിനായി മറ്റ് മാർഗ്ഗങ്ങളില്ലാതെ വഴിയോരക്കച്ചവടം നടത്തുന്ന സാധാരണക്കാരായ തൊഴിലാളികളെയും അതിൻ്റെ നേതാക്കളെയും പോലീസിനെയും മറ്റും ഉപയോഗിച്ച് അടിച്ചമർത്താനുള്ള നഗരസഭയുടെ തീരുമാനം തീപ്പെട്ടി കൊണ്ട് തലചൊറിയുന്ന നടപടിയാണെന്നും ഭരണഘടന അനുശാസിക്കുന്ന അവകാശം അവർക്ക് ലഭ്യമാക്കാതെയും തൊഴിലാളി പ്രതിനിധികളുമായി ചർച്ച നടത്താതെയും ഏകപക്ഷികമായി നഗരസഭ ഇത്തരം നടപടികളുമായി മുന്നോട് പോയാൽ അതിനെ ശക്തമായി പ്രതിരോധിക്കുമെന്ന് വി.കെ സന്തോഷ് കുമാർ പറഞ്ഞു. പി. സുഗതൻ അധ്യക്ഷത വഹിച്ചു. എഐടിയുസി നേതാക്കളായ ജറാഡ് , ഡി. രഞ്ജിത്ത് കുമാർ, ജോൺ വി ജോസഫ് ബിജു വി കണ്ണേഴൻ തുടങ്ങിയവർ പ്രസംഗിച്ചു. നേതാക്കളും പ്രവർത്തകരും വഴിയോരക്കച്ചവട തൊഴിലാളികളും അടക്കം നൂറ് കണക്കിന് പേർ പ്രതിക്ഷേധ സമരത്തിൽ പങ്കെടുത്തു.

Follow us on :

More in Related News