Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹര്‍ ഏക് ബാത്ത് പേ കെഹ്തേ ഹോ ആലപിച്ച സുഹബാന ഒന്നാമത്

29 Nov 2024 18:12 IST

ജേർണലിസ്റ്റ്

Share News :



കഞ്ഞിക്കുഴി: പ്രശസ്ത ഗസല്‍ ഗായകന്‍ മിര്‍സ ഗലീബിന്റെ ജയപ്രിയ ഗാനം 'ഹര്‍ ഏക് ബാത്ത് പേ കെഹ്തേ ഹോ' അതേ ഭാവം ഉള്‍ക്കൊണ്ടുകൊണ്ട് സുബഹാന മുജീബ് ആലപിച്ചു. ആസ്വദകരില്‍ പലരും ആലാപനത്തില്‍ ലയിച്ചിരുന്നു. എച്ച്.എസ് വിഭാഗം ഗസലിലാണ് മുതലക്കോടം സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് എച്ച്.എസ്.എസിലെ സുബഹാനയുടെ നേട്ടം. ആദ്യമായി കലോത്സവത്തിനെത്തിയതിന്റെ അങ്കലാപ്പുകളൊന്നും ഉണ്ടായില്ല. ശാസ്ത്രീയ സംഗീതം, സംഘഗാനം എന്നിവയിലും മത്സരിച്ചിരുന്നു. അധ്യാപകരായ ഉമൈബാല്‍, അനീറ്റ ആന്റണി എന്നിവരാണ് ഗസല്‍ പഠിപ്പിച്ചത്.


Follow us on :

More in Related News